കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 24, 2021

കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരിൽ അടിക്കുമായിരുന്നുവെന്നു പറഞ്ഞതിന് അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. അറസ്റ്റിലായി എട്ട് മണിക്കൂറുകൾക്ക് ശേഷം മഹാഡ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതെന്നറിയാത്ത മുഖ്യമന്ത്രി താക്കറെയെ താൻ അടുത്തുണ്ടായിരുന്നെങ്കിൽ അടിക്കുമായിരുന്നു എന്നായിരുന്നു റാണെയുടെ പരാമർശം. നാരായൺ റാണെയെ നാസിക് പോലീസാണ് അറസ്റ്റുചെയ്തത്. പരാമർശത്തിന്റെപേരിൽ ശിവസേനാ പ്രവർത്തകർ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. റാണെയുടെ ജൻആശീർവാദ് യാത്ര ചിപ്ലുണിലെത്തിയപ്പോൾ,ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ്അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രത്നഗിരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റിൽനിന്ന് സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിച്ചില്ല. ജൻആശീർവാദ് യാത്ര തിങ്കളാഴ്ച റായ്ഗഢിലെത്തിയപ്പോഴായിരുന്നു റാണെയുടെ പരാമർശം. ഇതിനുപിന്നാലെ ശിവസേന-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ സംസ്ഥാനത്ത് വ്യാപക സംഘർഷമുണ്ടായി. കേന്ദ്രമന്ത്രിയുടെ ജുഹുവിലെ വസതിക്കുമുമ്പിൽ പ്രതിഷേധിച്ച ശിവസേനാ പ്രവർത്തകരും അദ്ദേഹത്തിന് പിന്തുണയുമായെത്തിയ ബി.ജെ.പി. പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പോലീസ് ലാത്തിവീശി. Content Highlights: After 8 Hours in Custody, Narayan Rane Gets Bail


from mathrubhumi.latestnews.rssfeed https://ift.tt/3krY5nk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages