കാസർകോട്: നികുതിവെട്ടിച്ച വകയിൽ ചരക്കുസേവന നികുതി (ജി.എസ്.ടി.) വകുപ്പ് ചുമത്തിയ പിഴയൊടുക്കാൻ തന്റെ കൈയിൽ പണമില്ലെന്നുപറഞ്ഞ് ഫാഷൻ ഗോൾഡ് ജൂവലറി ചെയർമാൻ എം.സി. ഖമറുദ്ദീൻ. കോവിഡുകാലമാണെന്നും കടകൾ പൂട്ടിയിരിക്കുകയാണെന്നും സമയം നീട്ടിച്ചോദിക്കുമെന്നും ഖമറുദ്ദീൻ പറഞ്ഞു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിനുശേഷം പ്രതികരിക്കുകയായിരുന്നു ഖമറുദ്ദീൻ. നികുതി വെട്ടിച്ച വകയിൽ പിഴ ഉൾപ്പെടെ 2,50,43,399 രൂപ അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് എട്ടിന് കഴിഞ്ഞതോടെ ജപ്തിനടപടിയുമായി ജി.എസ്.ടി. അധികൃതർ നീങ്ങുകയാണ്. പണം അടയ്ക്കേണ്ട എല്ലാ അവധിയും കഴിഞ്ഞതിനാൽ ജപ്തി മാത്രമാണ് ജി.എസ്.ടി.ക്ക് മുന്നിലുള്ള ഏകവഴി. മുൻ മഞ്ചേശ്വരം എം.എൽ.എ. ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ്, കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡ് ജൂവലറി എന്നിവയ്ക്കെതിരേയാണ് ജി.എസ്.ടി. അധികൃതർ നടപടി തുടങ്ങിയത്. മൂന്നുമാസത്തിനകം പിഴ തിരിച്ചുപിടിക്കാനാണ് തീരുമാനം. എം.സി. ഖമറുദ്ദീൻ ചെയർമാനും ടി.കെ. പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായാണ് 2006-ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ജൂവലറി രജിസ്റ്റർ ചെയ്തത്. 2019 ഏപ്രിലിനും നവംബറിനും ഇടയിലായി നടന്ന ക്രമക്കേടുകളിലാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥർ ഇത്രയും തുക തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റ സ്വത്തുവകകൾ വിറ്റുപോയ സാഹചര്യത്തിൽ കമ്പനി ഡയറക്ടർമാരുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളാണ് ഉണ്ടാവുകയെന്നറിയുന്നു. content highlights:fashion gold jwellery scam: forfeiture procedures are about to start, no money in hand-kamaruddin
from mathrubhumi.latestnews.rssfeed https://ift.tt/3xX5Shj
via
IFTTT
No comments:
Post a Comment