വെവ്വേറെ വാക്സിനുകൾ സ്വീകരിക്കുന്നത് കൂടുതൽ മെച്ചം -ഐ.സി.എം.ആർ. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 8, 2021

വെവ്വേറെ വാക്സിനുകൾ സ്വീകരിക്കുന്നത് കൂടുതൽ മെച്ചം -ഐ.സി.എം.ആർ.

ന്യൂഡൽഹി: കോവിഡിനെതിരേ ഒരേ വാക്സിന്റെ രണ്ടുഡോസ് എടുക്കുന്നതിനെക്കാൾ വെവ്വേറെ വാക്സിനുകളുടെ ഒാരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് പഠനം. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ അബദ്ധവശാൽ 18 പേർക്ക്്് വെവ്വേറെ വാക്സിനുകളുടെ രണ്ടുഡോസ് നൽകിയതിനെത്തുടർന്ന് ഇവരടക്കം 98 പേരിൽ ഐ.സി.എം.ആർ. നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ആദ്യത്തെ ഡോസ് കോവിഷീൽഡും രണ്ടാമത്തേത് കോവാക്സിനുമാണ് യു.പി.യിൽ നൽകിയത്. പ്രതിരോധകുത്തിവെപ്പ് നാലുമാസം പിന്നിട്ടശേഷം മേയിൽ യു.പി.യിൽ സംഭവിച്ച ഈ അബദ്ധം വലിയ ആശങ്കയ്ക്കും എതിർപ്പിനും കാരണമായിരുന്നു. തുടർന്ന് ഈ 18 പേരിലും കോവിഷീൽഡിന്റെയും കോവാക്സിനിന്റെയും രണ്ടുഡോസുകളും സ്വീകരിച്ച 40 വീതം പേരിലുമാണ് പ്രതിരോധശേഷിയെക്കുറിച്ച് പഠനം നടത്തിയത്. മേയിലും ജൂണിലുമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഞായറാഴ്ചയാണ് ഐ.സി.എം.ആർ. പുറത്തുവിട്ടത്. വെവ്വേറെ വാക്സിനുകൾ നൽകരുതെന്ന് ഐ.സി.എം.ആർ. നേരത്തേ മാർഗരേഖയിൽ പുറത്തിറക്കിയിരുന്നു. വാക്സിൻ കൂട്ടിക്കലർത്തി നൽകുന്നത് സുരക്ഷിതമല്ലെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാക്സിനുകൾ കൂട്ടിക്കലർത്തൽ ഗുണംചെയ്യുമെന്നതിന് തെളിവായി ഡേറ്റ ലഭിച്ചിട്ടില്ലെന്ന്്് ഡബ്ല്യു.എച്ച്.ഒ.യിലെ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥനും ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിൻ കാര്യങ്ങൾക്കുള്ള സർക്കാരിന്റെ ഉന്നതസമിതി ഈ പഠനം പരിശോധിച്ച് അംഗീകരിക്കുകയാണെങ്കിൽ നിലവിലെ പ്രതിരോധകുത്തിവെപ്പ് പരിപാടിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാവും. കണ്ടെത്തലുകൾ *രണ്ട് വ്യത്യസ്തവാക്സിൻ സ്വീകരിച്ചവർക്ക് ആൽഫ, ബീറ്റ, ഡെൽറ്റ എന്നീ വൈറസ് വകഭേദങ്ങളെ ചെറുക്കാൻ കൂടുതൽ പ്രതിരോധശേഷിയുണ്ട്്. വ്യത്യസ്ത വാക്സിൻ എടുത്തവരിൽ ഒരേ വാക്സിൻ എടുത്തവരിലേതിനുസമാനമായി സാധാരണപ്രശ്നങ്ങളേ കണ്ടുള്ളൂ. രണ്ടുതരം വാക്സിൻ നൽകുന്നത് സുരക്ഷിതമാണെന്നുമാത്രമല്ല, പ്രതിരോധശേഷി കൂട്ടുകയും ചെയ്യും. *സാധാരണ ജലദോഷം പരത്തുന്ന അഡിനോ വൈറസിലേക്ക് കൊറോണ വൈറസിന്റെ രോഗഹേതുവായ 'സ്പൈക് പ്രോട്ടീനി'ന്റെ വേർതിരിച്ചെടുത്ത ജീനുകൾ കടത്തിയുണ്ടാക്കുന്ന വാക്സിൻ (കോവിഷീൽഡ്) ആദ്യവും വൈറസിനെ മുഴുവനായി നിർജീവമാക്കി തയ്യാറാക്കുന്ന വാക്സിൻ (കോവാക്സിൻ) രണ്ടാമതും നൽകുന്നത് ഒരേ തരത്തിലുള്ള വാക്സിനെക്കാൾ രോഗപ്രതിരോധശേഷി കൈവരിക്കാൻ പ്രയോജനപ്പെടും. *പഠനത്തിന് വിധേയരായ ആരിലും കുത്തിവെപ്പ് സ്വീകരിച്ച് 30 മിനുട്ടിനുള്ളിൽ ഗുരുതരപാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കുത്തിവെച്ച ഭാഗത്ത്് സാധാരണവേദനമാത്രമാണ് എല്ലാവർക്കും ഉണ്ടായത്. *വാക്സിന്റെ പാർശ്വഫലങ്ങളായി വാക്സിനെടുത്ത ഭാഗത്ത്് ചുവപ്പ്, തടിപ്പ്്്, ചൊറിച്ചിൽ, പഴുത്ത കുരുക്കൾ എന്നിവയൊന്നും ആരിലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. നേരിയ പനിയും ശാരീരികക്ഷീണവും മാത്രമാണ് പൊതുവിൽ എല്ലാവരിലും കണ്ടത്. *വാക്സിന്റെ മൊത്തത്തിലുള്ള പാർശ്വഫലമായി ശരീരം ആകമാനമുള്ള ചൊറിഞ്ഞുതടിക്കൽ (അർട്ടിക്കേരിയ), ഛർദിയും മനംപിരട്ടലും, സന്ധിവേദന, ചുമ എന്നിവ ആരിലും ഉണ്ടായില്ല. *പഠനത്തിന് വിധേയരായവരുടെ ശരാശരി പ്രായം 62 ആയിരുന്നിട്ടുകൂടി വെവ്വേറെ വാക്സിനുകളുടെ ഉപയോഗം കൂടുതൽ സുരക്ഷിതവും പ്രതിരോധശേഷി നൽകുന്നതുമാണെന്ന് തെളിഞ്ഞു. Content Highlight: Covishield-Covaxin mix gives better protection, ICMR


from mathrubhumi.latestnews.rssfeed https://ift.tt/3AofKma
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages