മമ്മൂട്ടിയുടെ സ്ഥലം പിടിച്ചെടുക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 12, 2021

മമ്മൂട്ടിയുടെ സ്ഥലം പിടിച്ചെടുക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: നടൻ മമ്മൂട്ടിയുടെയും മകനും നടനുമായ ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയ്ക്കടുത്ത ചെങ്കൽപ്പേട്ടിലെ സ്ഥലം പിടിച്ചെടുക്കാനുള്ള തമിഴ്നാട് ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മിഷന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹർജിക്കാരനെതിരേ നടപടി പാടില്ല എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കാർത്തികേയൻ ഉത്തരവിട്ടു. ചെങ്കൽപ്പെട്ടിലെ കറുകഴിപ്പള്ളം എന്ന സ്ഥലത്ത് നാല്പത് ഏക്കർ സ്ഥലമാണ് മമ്മൂട്ടിക്കും ദുൽഖറിനുമുള്ളത്. 1997-ൽ കപാലി പിള്ള എന്നയാളിൽനിന്ന് വാങ്ങിയതാണ് സ്ഥലം. എന്നാൽ ഈ ഭൂമി സംരക്ഷിതവനമാണ് എന്ന് ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മിഷൻ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മമ്മൂട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് 2007-ൽ അനുകൂല ഉത്തരവുംനേടി. എന്നാൽ അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ നാലുമാസം മുമ്പ് കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷൻ നീക്കം തുടങ്ങിയതോടെയാണ് കേസ് വീണ്ടും ഹൈക്കോടതിയിൽ എത്തിയത്. content highlights:madras high court restrains seizure of actor mammoottys land


from mathrubhumi.latestnews.rssfeed https://ift.tt/3yHOPRG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages