പൗരൻമാരിൽ 80 ശതമാനവും ശാരീരികപരിമിതി നേരിടുന്നവർ, യാതനയിൽ അഫ്ഗാൻ ജീവിതങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 18, 2021

പൗരൻമാരിൽ 80 ശതമാനവും ശാരീരികപരിമിതി നേരിടുന്നവർ, യാതനയിൽ അഫ്ഗാൻ ജീവിതങ്ങൾ

കാബൂൾ :ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോൾ ലോകത്ത് ഏറ്റവുമധികം അംഗപരിമിതരുള്ള രാജ്യമാണ് ഇപ്പോൾ അഫ്ഗാനിസ്താൻ. മൂന്നരക്കോടിയോളം പൗരന്മാരിൽ 15 ലക്ഷത്തിന്റെയും കാഴ്ചശക്തി പൂർണമായോ ഭാഗികമായോ യുദ്ധം കവർന്നു. ഏതാണ്ട് അത്രതന്നെയാളുകൾക്ക് കൈകാലുകൾ നഷ്ടമായി. ചിലർ ജീവന്റെ തുടിപ്പുമാത്രമായി ആജീവനാന്തം കിടപ്പിലായി. രാജ്യത്തെ 80 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ശാരീരികപരിമിതി നേരിടുന്നവരാണെന്ന് 2020-ലെ ഏഷ്യൻ ഫൗണ്ടേഷന്റെ പഠനം വ്യക്തമാക്കുന്നു. അഞ്ചിലൊരാൾ ഗുരുതരവും അഞ്ചിൽ രണ്ടുപേർ അത്ര ഗുരുതരമല്ലാത്തതുമായ വൈകല്യമുള്ളവരാണെന്ന് ഹ്യുമൺ റൈറ്റ്സ് വാച്ച് പറയുന്നു. പൊയ്ക്കാലിൽ അഹമ്മദിന്റെ ആനന്ദനൃത്തം വെടിയുണ്ടകൾ തകർത്ത വലതുകാലിന്റെ സ്ഥാനത്ത് ക്രത്രിമക്കാൽ വെച്ചുകൊടുത്തപ്പോൾ ആനന്ദനൃത്തമാടിയ അഞ്ചുവയസുകാരൻ അഹമ്മദിനെ ആരും മറന്നിട്ടുണ്ടാവില്ല. എട്ടുമാസം പ്രായമുള്ളപ്പോൾ സർക്കാർ സേനയും താലിബാനും തമ്മിലുള്ള വെടിവെപ്പിനിടയിലാണ് അഹമ്മദിന് കാല് പോയത്. കാബൂളിലെ റെഡ്ക്രോസിന്റെ ആശുപത്രിയിൽ ചികിത്സതേടിയശേഷമാണ് കൃത്രിമക്കാൽ കിട്ടിയത്. 2018-ൽ മാത്രം അഫ്ഗാനിസ്താനിൽ 900 കുട്ടികൾ കൊല്ലപ്പെട്ടു. 7000-ത്തോളം പേർ അംഗപരിമിതരായി. കുഴിബോംബിൽ പിടഞ്ഞ കുഞ്ഞുജീവനുകൾ രണ്ടുകൊല്ലം മുമ്പു നടന്ന സംഭവം. കുടുംബത്തിലെ പത്തുകുട്ടികൾ പതിവുപോലെ സ്കൂളിലേക്ക് പോയതാണ്. റോഡരികിൽ കണ്ട വസ്തു അതിലൊരാൾ കൗതുകത്തോടെ കൈയിലെടുത്തുനോക്കി. അതൊരു കുഴിബോംബായിരുന്നു. അതു പൊട്ടി മൂന്നുകുട്ടികൾ തത്ക്ഷണം മരിച്ചു. ഏഴുപേർക്ക് കൈകാലുകൾ നഷ്ടപ്പെട്ടു. ശരീരം മുഴുവൻ പൊള്ളി. ഊന്നുവടിയിലാണ് ആ ഏഴുപേരുടെയും ജീവിതം. പിടിവിട്ട മനസ്സുകൾ കൺമുമ്പിൽ ഉറ്റവരുടെ ചോരതെറിക്കുന്നതും സ്വന്തം അവയവങ്ങൾ മുറിഞ്ഞുപോകുന്നതും കണ്ട് വിറച്ചുപോയവരാണ് അഫ്ഗാനികളേറെയും. ഏതുനിമിഷവും മരിക്കാമെന്നുള്ള പേടി മിക്കവരേയും വിഷാദരോഗികളാക്കി. 67 ശതമാനം അഫ്ഗാനികളും ഉത്കണ്ഠയും ഭയവുമടക്കം വിവിധതരം മാനസിക വെല്ലുവിളി നേരിടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3mf5kS3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages