തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി.ക്കായി കേരളത്തിലെത്തിച്ച് ഒരു മാസത്തിൽ വിതരണം െചയ്തത് 41.4 കോടി രൂപ. കൊടകരയിൽ പിടികൂടിയ പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാംസാക്ഷി ധർമരാജൻ സമർപ്പിച്ച ഹർജിക്കെതിരായി ഇരിങ്ങാലക്കുട കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാർച്ച് അഞ്ചു മുതൽ ഏപ്രിൽ അഞ്ചു വരെയാണ് 41.4 കോടി വിതരണംചെയ്തത്. കേസിൽ ഇതേവരെ കിട്ടിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. പണം വാങ്ങിയവരും പണം നൽകിയവരും തമ്മിൽ നടന്ന ഫോൺവിളികളുടെ രേഖകളും ഇവർ ഒരേ ലൊക്കേഷനിൽ വന്നതിന്റെ തെളിവുകളും റിപ്പോർട്ടിലുണ്ട്. പണം കൊണ്ടുവന്നതിന്റെയും കൊടുത്തതിന്റെയും വിവരംമാർച്ച് 1 കർണാടകയിൽനിന്ന് 4.4 കോടി കൊണ്ടുവന്നുമാർച്ച് അഞ്ച് തിരുവനന്തപുരം ബി.ജെ.പി. സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 2 കോടി കൊടുത്തുമാർച്ച് 6 4.4 കോടി പാലക്കാട്ടേക്ക് കൊണ്ടുവരുംവഴി കവർന്നുമാർച്ച് എട്ട് തിരുവനന്തപുരം ബി.ജെ.പി. സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 3.5 കോടി കൊടുത്തുമാർച്ച് 12- തൃശ്ശൂർ ബി.ജെ.പി. ജില്ലാ ട്രഷറർ സുജയ് സേനന് രണ്ടു കോടി കൊടുത്തുമാർച്ച് 13 തൃശ്ശൂർ ബി.ജെ.പി. ജില്ലാ ട്രഷറർ സുജയ് സേനന് 1.5 കോടി കൊടുത്തുമാർച്ച് 14 തൃശ്ശൂർ ബി.ജെ.പി. ജില്ലാ ട്രഷറർ സുജയ് സേനന് 1.5 കോടി കൊടുത്തുമാർച്ച് 16 ആലുവ സോമശേഖരന് 50 ലക്ഷം കൊടുത്തുമാർച്ച് 18 ആലപ്പുഴ അരൂർ ബി.ജെ.പി. ഓഫീസ് സെക്രകട്ടറി ഗിരീശൻനായർക്ക് 1.1 കോടി കൊടുത്തുമാർച്ച് 20- കർണാടകയിൽ നിന്ന് 3.5 കോടി കൊണ്ടുവന്നുമാർച്ച് 20 കോഴിക്കോട്ടുനിന്ന് 3.5 കോടി ശേഖരിച്ചു21 മാർച്ച് കണ്ണൂർ ബി.െജ.പി. ഓഫീസ് സ്റ്റാഫ് ശരത്തിന് 1.4 കോടി കൊടുത്തു21 മാർച്ച് കാസർകോട് ബി.ജെ.പി. കോഴിക്കോട് മേഖലാ സെക്രട്ടറി സുരേഷിന് 1.5 കോടി െകാടുത്തുമാർച്ച് 22 ബി.ജെ.പി. കോഴിക്കോട് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് ഒരു കോടി കൊടുത്തുമാർച്ച് 23 ആലപ്പുഴ കുത്തിയതോട്- ബി.ജെ.പി. എറണാകുളം മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.5 കോടി കൊടുത്തുമാർച്ച് 25 ആലപ്പുഴ- ബി.ജെ.പി. എറണാകുളം മേഖലാ സെക്രട്ടറി പദ്മകുമാറിന് ഒരു കോടി കൊടുത്തുമാർച്ച് 25 തന്പാനൂർ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി കൊടുത്തുമാർച്ച് 26 കർണാടകയിൽനിന്ന് പാഴ്‌സൽ ലോറിയിൽ 6.5 കോടി കൊണ്ടുവന്നു മാർച്ച് 27 കോഴിക്കോട് ബി.ജെ.പി. കോഴിക്കോട് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് 1.5 കോടി െകാടുത്തുമാർച്ച് 27 തൃശ്ശൂർ ബി.ജെ.പി. ജില്ലാ ട്രഷറർ സുജയ് സേനന് ഒരു കോടി െകാടുത്തുമാർച്ച് 29 തന്പാനൂർ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി െകാടുത്തുമാർച്ച് 31 തന്പാനൂർ സ്റ്റേറ്റ് ഓഫീസ് സ്റ്റാഫ് വിനീതിന് 1.1 കോടി െകാടുത്തുഏപ്രിൽ മൂന്ന് തൃശ്ശൂർ ബി.ജെ.പി. ജില്ലാ ട്രഷറർ സുജയ് സേനന് 6.3 കോടി െകാടുത്തുഏപ്രിൽ മൂന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയ്ക്ക് കൊണ്ടുപോയ 3.5 കോടി കൊടകരയിൽ കവർന്നുഏപ്രിൽ നാല് പത്തനംതിട്ട ബി.ജെ.പി. വൈസ് പ്രസിഡന്റ് എം.എസ്. അനിൽകുമാറിന് 1.4 കോടി കൊടുത്തുഏപ്രിൽ മൂന്ന് കോഴിക്കോട് പ്രശാന്ത് വഴി ബി.ജെ.പി. തൃശ്ശൂർ ജില്ലാ ട്രഷറർ സുജയ് സേനന് 1.5 കോടി കൊടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3AkaFeD
via
IFTTT
No comments:
Post a Comment