താലിബാനിൽ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന നൂറുകണക്കിനാളുകളുടെ തിരക്കാണ് കാബൂൾ വിമാനത്താവളത്തിൽ. സ്ത്രീകളും കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യാക്കാരെ രാജ്യത്ത് തിരികെയെത്തിക്കുന്നതിനായി വ്യോമസേനാ വിമാനങ്ങൾ അടിയന്തരസർവീസുകൾ നടത്തുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് പുറത്ത് തങ്ങളുടെ യാത്രാഊഴവും കാത്തിരിക്കുന്ന ജനങ്ങൾ നിരാശയിലും പരിഭ്രമത്തിലുമാണ്. മൂന്ന് ദിവസമായി എന്റെ മകളും കുട്ടിയും തെരുവിലാണ് കഴിയുന്നതെന്ന് പറയാം. ഇന്ത്യയിലേക്കുള്ള യാത്രക്കായി കാത്തിരിക്കുന്ന ഒരു യുവതിയുടെ അമ്മ എൻഡിടിവിയോട് പ്രതികരിച്ചു. മുപ്പത്തിരണ്ടുകാരിയായ യുവതി അഫ്ഗാൻ സ്വദേശിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. യുവതിയും രണ്ട് വയസ് പ്രായമുള്ള കുഞ്ഞും സുരക്ഷിതരായി ഇന്ത്യയിലുള്ള ബന്ധുക്കളുടെ അരികിലേക്ക് എത്തിച്ചേരാനുള്ള പ്രാർഥനയിലാണ് ആ അമ്മ. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് ലഗേജുകളൊന്നുമില്ലാതെ അവർ വിമാനത്താവളത്തിന് സമീപമുള്ള വിവാഹ ഹാളിലെത്തിച്ചേർന്നത്. പുറത്തിറങ്ങരുതെന്ന് കർശന നിർദേശമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വിമാനത്താവളത്തിലേക്ക് പോകാൻ ബസിൽ കയറ്റി. പിറ്റേന്ന് രാവിലെ വരെ അവർ ബസിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി. അപ്പോൾ അവിടെയെത്തിയ താലിബാൻ സംഘം അവരിൽ നിന്ന് 150 ഓളം പേരെ ബലമായി കൊണ്ടുപോയി. പിടിച്ചു കൊണ്ടു പോയവരുടെ രേഖകൾ പരിശോധിച്ച ശേഷം താലിബാൻ അവരെ വിട്ടയച്ചു. മകളെയും കുഞ്ഞിനേയും താലിബാൻ സംഘം കൊണ്ടു പോയില്ലെങ്കിലും ആ സംഭവത്തിന്റെ നടുക്കത്തിലാണ് അവളെന്ന് ആ അമ്മ പറയുന്നു. കുഞ്ഞിന് കുടിക്കാൻ പാലില്ല, ആളുകൾക്ക് കുടിക്കാൻ വെള്ളമില്ല, ഡൽഹിയിലുള്ള അവർ കൂട്ടിച്ചേർത്തു. മകളേയും കുഞ്ഞിനേയും സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് അവർ സർക്കാരിനോട് അപേക്ഷിച്ചു. മകൾ പറഞ്ഞതനുസരിച്ച് ഏകദേശം മുന്നൂറോളം ആളുകൾ ആ ഹാളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിനോടകം 222 ഇന്ത്യാക്കാരെ രണ്ട് വിമാനങ്ങളിലായി അഫ്ഗാനിസ്ഥാനിൽ നിന്ന് നാട്ടിലെത്തിച്ചു. തജിക്കിസ്ഥാൻ വഴിയും ദോഹ വഴിയുമാണ് വിമാനങ്ങൾ ഡൽഹിയിലെത്തിയത്. രക്ഷാദൗത്യം തുടരുമെന്നും അഫാഗാനിസ്ഥാനിലുള്ള മുഴുവൻ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരം ശേഖരിച്ചു വരികയാണെന്നും ഇവരെ സുരക്ഷിതരായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. Content Highlights: "No Milk For Kid, No Water": Mother Of Indian Woman Waiting Outside Kabul Airport
from mathrubhumi.latestnews.rssfeed https://ift.tt/3gjhOE7
via
IFTTT
No comments:
Post a Comment