കേരളം വാക്‌സിന് ചെലവിട്ടത് 29 കോടി; വാക്സിൻ ചലഞ്ചിലൂടെ ലഭിച്ചത് 817 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 15, 2021

കേരളം വാക്‌സിന് ചെലവിട്ടത് 29 കോടി; വാക്സിൻ ചലഞ്ചിലൂടെ ലഭിച്ചത് 817 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. സംസ്ഥാന സർക്കാർ നേരിട്ട് കമ്പനികളിൽനിന്ന് വാക്സിൻ സംഭരിച്ച വകയിൽ 29.29 കോടി രൂപ ചെലവഴിച്ചതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുക എന്ന നയത്തിന്റെ ഭാഗമായി ധനവകുപ്പിന് ചെലവായ തുക എത്രയെന്നും വാങ്ങിയ വാക്സിന്റെ അളവ് എത്രയെന്നും വ്യക്തമാക്കാമോയെന്നാവശ്യപ്പെട്ട് കെ.ജെ. മാക്സി എം.എൽ.എയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2020 മാർച്ച് 27 മുതൽ 2021 ജൂലായ് 30 വരെയുള്ള കാലയളവിലാണ് 817.50 കോടി രൂപ സംഭാവനയായി ലഭിച്ചതെന്നും ധനമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. ആകെ 13,42,540 ഡോസ് വാക്സിനാണ് സംഭരിച്ചത്. 8,84,290 ഡോസ് കോവിഡ് വാക്സിന്റെ വിലയായി 29,29,97,250 രൂപ വാക്സിൻ കമ്പനികൾക്ക് നൽകി. നടപ്പ് സാമ്പത്തിക വർഷം 324 കോടി രൂപ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് പി.പി.ഇ.കിറ്റുകൾ, കോവിഡ് പരിശോധനാ കിറ്റുകൾ, കോവിഡ് വാക്സിൻ, ക്രിട്ടിക്കൽ കെയർ എക്യുപ്മെന്റ് എന്നിവ സംഭരിക്കുന്നതിന് 318.27 കോടിരൂപ ചെലവഴിക്കാനും അനുമതി നൽകി. രാജ്യത്തെ നിലവിലുള്ള വാക്സിൻ നയം പ്രകാരം 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമാണെന്നും ധനമന്ത്രി പറഞ്ഞു. 18-നും 44-നും ഇടയിൽ പ്രായമുള്ളവർക്കായി സംസ്ഥാന സർക്കാരുകൾ കമ്പനികളിൽനിന്ന് വാക്സിൻ നേരിട്ട് വാങ്ങണമെന്ന് കേന്ദ്രസർക്കാർ നയപരമായ തീരുമാനമെടുത്തിരുന്നു. ഇതേ തുടർന്നാണ് വാക്സിൻ വാങ്ങിയത്. പിന്നീട് കേന്ദ്രം നയംമാറ്റുകയും വാക്സിൻ സൗജന്യമാക്കുകയുമായിരുന്നു. content highlights:kerala gets 817 crore via vaccine challenge, 29 crore utalised to buy vaccine


from mathrubhumi.latestnews.rssfeed https://ift.tt/37MVGxi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages