കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ്: 22 ദിവസം, എവിടെ പ്രതികൾ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 4, 2021

കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ്: 22 ദിവസം, എവിടെ പ്രതികൾ?

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പിൽ കേസെടുത്തിട്ട് 22 ദിവസം. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടിട്ട് 15 ദിവസം. എന്നിട്ടും ആറ് പ്രതികളിൽ ഒരാളെപ്പോലും കണ്ടെത്താനാകാതെ പോലീസ്. ആദ്യം കേട്ടത്, അയ്യന്തോളിലെ ഫ്ലാറ്റിൽനിന്ന് നാല് പ്രതികളെ പിടികൂടിയെന്നാണ്. വിവരം പോലീസിൽനിന്നുതന്നെയാണ് അനൗദ്യോഗികമായി അറിഞ്ഞത്. അത് പത്തുദിവസംമുമ്പ്. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ ഹാജരാക്കിയില്ല. പ്രതികൾ കസ്റ്റഡിയിൽ ഇല്ല; അന്വേഷണം നടത്തുന്നു എന്നായി പിന്നീട് വിശദീകരണം. “കൊലക്കേസ് ഒന്നുമല്ലല്ലോ ഓടിച്ചിട്ടുപിടിക്കാൻ” -എന്നായിരുന്നു പോലീസിന്റെ ന്യായം. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പോലീസ് പറഞ്ഞു, പ്രതികൾ ഒളിവിലാണ്. 'ഒളിവ്' തുടർന്നപ്പോൾ പറഞ്ഞു, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന്. ഇപ്പോൾ അതുമില്ല. പ്രതികളെ പിടികൂടിയശേഷം വിട്ടയച്ചുവെന്നാണ് പണം നഷ്ടപ്പെട്ടവരുടെ ആരോപണം. 300 കോടിയോളം തട്ടിപ്പ് നടത്തിയ പ്രതികൾ മുങ്ങിയിട്ട് ഇത്രദിവസമായിട്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻപോലും അന്വേഷണസംഘം തയ്യാറായിട്ടില്ല എന്നത് ദുരൂഹമാണെന്നും അവർ പറയുന്നു. ഇതിനിടെ ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും തൃശ്ശൂർ സെഷൻസ് കോടതിയിലുമാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പ്രതികളുടെ വീടുകളിൽനിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകൾ ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരുകയാണ്. ബന്ധുക്കളുടെ പേരിൽ പ്രതികൾ നടത്തിയ ഭൂമി ഇടപാടുകൾ, സാമ്പത്തികതിരിമറികൾ തുടങ്ങിയവയെല്ലാം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണപരിധിയിലാണ്. തട്ടിപ്പ് അറിഞ്ഞിട്ടും കേരള ബാങ്ക് നൽകി 10 കോടി കടം തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നെന്നും ഭരണസമിതിയുടെ അറിവോടെയാണ് ഇതെന്നും 2019-ൽ അന്വേഷണ റിപ്പോർട്ട് നൽകിയിട്ടും കേരള ബാങ്ക് കൈയയച്ച് സഹായിച്ചു. കേരള ബാങ്കിൽനിന്ന് വായ്പയെടുത്ത വഴിയുള്ള മൂന്നരക്കോടിയുടെ കുടിശ്ശിക നിലനിൽക്കെയാണ് 10 കോടികൂടി 2021 മാർച്ചിൽ അനുവദിച്ചത്. പണം അനുവദിച്ചതോടൊപ്പം കുടിശ്ശിക തിരികെ പിടിച്ച് ബാക്കി തുകയായ 6.5 കോടിയാണ് കരുവന്നൂർ ബാങ്കിന് നൽകിയത്. ഇതിനുശേഷം 100 കോടിയുടെ വായ്പയ്ക്കും അതിനുശേഷം 150 കോടിയുടെ വായ്പയ്ക്കും കരുവന്നൂർ ബാങ്ക് ജില്ലാ ബാങ്കിനെ സമീപിച്ചിരുന്നു. Content Highlights:karuvannur bank scam


from mathrubhumi.latestnews.rssfeed https://ift.tt/3jmQFAX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages