212 ഗ്രാമിൽനിന്ന് അവൾ കുതിച്ചു, 6.3 കിലോയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 9, 2021

212 ഗ്രാമിൽനിന്ന് അവൾ കുതിച്ചു, 6.3 കിലോയിലേക്ക്

സിങ്കപ്പൂർ: പിറന്നുവീഴുമ്പോൾ 212 ഗ്രാമായിരുന്നു ക്വെക് യു ഷുവാന്റെ ഭാരം. ഒരു ആപ്പിളിന്റെ തൂക്കം. 24 സെന്റീമീറ്ററായിരുന്നു നീളം. ലോകത്ത് പിറന്നതിൽ ഏറ്റവും ചെറിയ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, 13 മാസത്തെ വിദഗ്ധ ചികിത്സയ്ക്കുശേഷം 6.3 കിലോഗ്രാം തൂക്കമുള്ള, ആരോഗ്യമുള്ള കുഞ്ഞായി അവൾ വീട്ടിലെത്തുകയാണ്. കഴിഞ്ഞവർഷം ജൂൺ ഒമ്പതിന് സിങ്കപ്പൂരിലെ ദേശീയ സർവകലാശാല ആശുപത്രിയിലായിരുന്നു ക്വെക് ജനിച്ചത്. അമ്മയ്ക്ക് രക്തസമ്മർദം ഉയരുന്ന കടുത്ത രോഗമുണ്ടായതിനെ തുടർന്ന് ഗർഭത്തിന്റെ 25-ാം ആഴ്ചയിൽ ശസ്ത്രക്രിയയിലൂടെ അവളെ പുറത്തെടുക്കുകയായിരുന്നു. വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിച്ച് അതിവിദഗ്ധ ചികിത്സയാണ് കുഞ്ഞിന് നൽകിയത്. ക്വെക് ഇപ്പോൾ ആരോഗ്യവതിയായെന്നും ആശുപത്രി വിടാൻ പ്രാപ്തയാണെന്നും ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശ രോഗങ്ങളുള്ളതിനാൽ ക്വെക്കിന് വീട്ടിൽ ശ്വസനസഹായി വേണ്ടിവരും. കാലക്രമേണ അവൾ പൂർണസുഖം പ്രാപിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. 2018-ൽ യു.എസിൽ 245 ഗ്രാം ഭാരവുമായി പെൺകുഞ്ഞ് ജനിച്ചിരുന്നു. ''ജനനസമയത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ മറികടക്കാൻ ലോകത്തെ മുഴുവൻ പ്രേരിപ്പിക്കുന്നതാണ് ക്വെക്കിന്റെ അതിജീവനം. കോവിഡ് പ്രതിസന്ധികളിൽ പ്രതീക്ഷയുടെ കിരണം”- ആശുപത്രി പ്രസ്താവനയിൽ വിശേഷിപ്പിച്ചു. ക്വെക്കിൻറെ ദീർഘകാലത്തെ ആശുപത്രിവാസത്തിന്റെ പണം നൽകാൻ നാട്ടുകാരിൽനിന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ രണ്ടുകോടിയോളം രൂപ സമാഹരിച്ചിരുന്നു. Content Highlight: Worlds smallest baby, born at 212 grams


from mathrubhumi.latestnews.rssfeed https://ift.tt/3lNULFl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages