ടോക്യോ: വനിതകളുടെ 200 മീറ്ററിൽ സെമി ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ ഇന്ത്യയുടെ ദ്യുതീ ചന്ദ്. നാലാം ഹീറ്റ്സിൽ മത്സരിച്ച താരം 23.85 സെക്കൻഡിൽ ഏഴാമതായി ഏറ്റവും അവസാനമാണ് ഫിനിഷ് ചെയ്തത്. ഈ സീസണിൽ താരത്തിന്റെ ഏറ്റവും മികച്ച സമയമാണിത്. എന്നാൽ, 23.0 സെക്കൻഡായിരുന്നു ദ്യുതിയുടെ കരിയറിലെ ഏറ്റവും മികച്ച സമയം. നേരത്തെ 100 മീറ്ററിലും മത്സരിച്ച ദ്യുതിക്ക് സെമി ഫൈനലിന് യോഗ്യത നേടാനായിരുന്നില്ല. 11.54 സെക്കൻഡിലായിരുന്നു അന്ന് ഫിനിഷ്. Content Highlights: Tokyo 2020 Dutee Chand fails to qualify for 200m semifinals
from mathrubhumi.latestnews.rssfeed https://ift.tt/2V4QJ0n
via
IFTTT
No comments:
Post a Comment