ഒളിമ്പിക് സെമി; മൂന്നാം ക്വാർട്ടറിൽ ഇന്ത്യയും ബെല്‍ജിയവും ഒപ്പത്തിനൊപ്പം (2-2) | Live Score - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 2, 2021

ഒളിമ്പിക് സെമി; മൂന്നാം ക്വാർട്ടറിൽ ഇന്ത്യയും ബെല്‍ജിയവും ഒപ്പത്തിനൊപ്പം (2-2) | Live Score

ടോക്യോ: ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി സെമി ഫൈനൽ മത്സരം മൂന്ന് ക്വാർട്ടറുകൾ പിന്നിട്ടപ്പോഴുംസമനില പാലിച്ച് ഇന്ത്യയും ബെൽജിയവും. ഇരുടീമുകളും രണ്ട് ഗോൾ വീതമടിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ബെൽജിയമാണ് മത്സരത്തിലാദ്യം ലീഡെടുത്തത്. മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ബെൽജിയം ഇന്ത്യയ്ക്കെതിരേ ലീഡെടുത്തു. പെനാൽട്ടി കോർണറിൽ നിന്നാണ് ഗോൾ പിറന്നത്. ഫാനി ലൂയ്പേർട്ടാണ് ബെൽജിയത്തിനായി ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഇന്ത്യ 11-ാം മിനിട്ടിൽ തന്നെ തിരിച്ചടിച്ച് സമനില ഗോൾ നേടി. പെനാൽട്ടി കോർണറിലൂടെ ഹർമൻപ്രീത് സിങ്ങാണ് ബെൽജിയം വല കുലുക്കിയത്. താരത്തിന്റെ ഒളിമ്പിക്സിലെ അഞ്ചാം ഗോളാണിത്. സമനില ഗോൾ നേടിയതിന് തൊട്ടുപിന്നാലെ ലോകചാമ്പ്യന്മാരായ ബെൽജിയത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ രണ്ടാം ഗോൾ നേടി ലീഡെടുത്തു. ഇത്തവണ മൻദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. തകർപ്പൻ ഷോട്ടിലൂടെയാണ് താരം ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. മൻദീപ് ഒളിമ്പിക്സിൽ നേടുന്ന ആദ്യ ഗോളാണിത്. അതുമാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്സിൽ ഗോൾ നേടുന്ന 12-ാമത്തെ താരം കൂടിയായി മൻദീപ്. ഗോൾ വഴങ്ങിയതോടെ ബെൽജിയം ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ത്യയുടെ പ്രതിഭാസമ്പന്നരായ പ്രതിരോധനിര അവയെയെല്ലാം നിഷ്പ്രഭമാക്കി. ലീഡ് നേടിയിട്ടും ആക്രമിച്ച് കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ആദ്യ ക്വാർട്ടറിൽ 2-1 എന്ന സ്കോറിന് ഇന്ത്യ മുന്നിലെത്തി. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ബെൽജിയം സമനില ഗോൾ കണ്ടെത്തി. 19-ാം മിനിട്ടിൽ ബെൽജിയത്തിന്റെ ഗോളടിയന്ത്രം അലെക്സാണ്ടർ ഹെൻഡ്രിക്സാണ് ഗോൾ നേടിയത്. ഇതോടെ സ്കോർ 2-2 എന്ന നിലയിലായി. ടൂർണമെന്റിലെ ടോപ് സ്കോററായ ഹെൻഡ്രിക്സിന്റെ ടൂർണമെന്റിലെ 12-ാം ഗോളാണിത്. രണ്ടാം ക്വാർട്ടറിൽ ബെൽജിയമാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. ഗോളെന്നുറച്ച മൂന്നോളം ഷോട്ടുകളാണ് രണ്ടാം ക്വാർട്ടറിൽ ഇന്ത്യൻ പോസ്റ്റിലേക്ക് ബെൽജിയം അടിച്ചത്. എന്നാൽ ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയ്ക്ക് തുണയായി. രണ്ടാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഇരുടീമുകളും സമനില പാലിച്ചു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights:India vs Belgium hockey semi final tokyo olympics 2020


from mathrubhumi.latestnews.rssfeed https://ift.tt/2WFJufw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages