ഓണ്‍ലൈന്‍ തട്ടിപ്പ്: നെരൂളിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 13.29 ലക്ഷം രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 22, 2021

ഓണ്‍ലൈന്‍ തട്ടിപ്പ്: നെരൂളിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 13.29 ലക്ഷം രൂപ

നവിമുംബൈ: ഓൺലൈൻ തട്ടിപ്പിലൂടെ നവിമുംബൈ നെരൂളിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 13.29 ലക്ഷംരൂപ ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാംതവണയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്. നേരത്തേ നെരുളിലെത്തന്നെ 70-കാരിയായ വിധവയ്ക്ക് തട്ടിപ്പിലൂടെ 10.49 ലക്ഷം രൂപ നഷ്ടമായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡോ. മാർക്ക് ജോൺ എന്നയാൾ 50-കാരിയായ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പിറന്നാൾസമ്മാനമായി 37 ലക്ഷം ഡോളറും സ്വർണാഭരണങ്ങളും അയച്ചുതരാമെന്ന് വിശ്വസിപ്പിക്കുകയും ഇതിനായി ഏജന്റ്സ് ക്ലിയറൻസിനായി ഇയാൾ നൽകിയ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം അയച്ചതിനുശേഷം മറുപടിയൊന്നും കിട്ടാതായപ്പോഴാണ് വീട്ടമ്മയ്ക്ക് തട്ടിപ്പിനിരയായ കാര്യം ബോധ്യപ്പെട്ടത്. ഇവരുടെ പരാതിയെത്തുടർന്ന് പോലീസ് സൈബർ വിഭാഗം കേസെടുത്തിട്ടുണ്ട്. ഇതേപോലെ സാമൂഹികപ്രവർത്തനങ്ങൾക്ക് പണം അയച്ചുതരാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത് ഈ സംഭവത്തിലും സൈബർ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3sFoXnj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages