ടോക്യോ :പുരുഷ ടീമിന് പിന്നാലെ വെങ്കല മെഡൽ ഉറപ്പിക്കാൻ ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനലിൽ ബ്രിട്ടനെ നേരിടുന്നു. ചരിത്രത്തിലാദ്യമായി ഒളിമ്പിക് മെഡൽ നേടാനുള്ള സുവർണാവസരമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ളത്. 1980 മോസ്കോ ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടിയതാണ് ഇതുവരെയുള്ള ഇന്ത്യൻ വനിതാ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. ഗ്രൂപ്പ് സ്റ്റേജ് ഘട്ടത്തിൽ ഇന്ത്യയും ബ്രിട്ടനും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ബ്രിട്ടനാണ് വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ബ്രിട്ടൻ വിജയിച്ചത്. ആ തോൽവിയ്ക്ക് പകരം വീട്ടി മെഡലുമായി മടങ്ങാനാണ് ഇന്ത്യൻ വനിതകൾ ശ്രമിക്കുന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനമല്ല ഇന്ത്യ ഇപ്പോൾ പുറത്തെടുക്കുന്നത്. ക്വാർട്ടറിൽ സാക്ഷാൽ ഓസ്ട്രേലിയയെ അട്ടിമറിച്ചുകൊണ്ടാണ് റാണി രാംപാലും സംഘവും സെമിയിലേക്ക് കടന്നത്. കരുത്തരായ അർജന്റീനയെ സെമിയിൽ വിറപ്പിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. മറുവശത്ത് കരുത്തരായ ബ്രിട്ടൻ സെമിയിൽ നെതർലൻഡ്സിനോട് 5-1 എന്ന സ്കോറിനാണ് തോൽവി വഴങ്ങിയത്. Content Highlights: India vs Great Britain Bronze medal match, tokyo 2020
from mathrubhumi.latestnews.rssfeed https://ift.tt/3AecUQv
via
IFTTT
No comments:
Post a Comment