യൂറോകപ്പ് തറവാട്ടിലേക്കോ അതോ റോമിലേക്കോ? ഫൈനലില്‍ ഇംഗ്ലണ്ട്-ഇറ്റലി പോരാട്ടം | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 11, 2021

യൂറോകപ്പ് തറവാട്ടിലേക്കോ അതോ റോമിലേക്കോ? ഫൈനലില്‍ ഇംഗ്ലണ്ട്-ഇറ്റലി പോരാട്ടം | LIVE BLOG

വെംബ്ലി: ആരാധകർ കാത്തിരുന്ന തുല്യശക്തികളുടെ പോരാട്ടത്തന് ഇന്ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയം സാക്ഷിയാകുന്നു. യൂറോ കപ്പ് ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടുന്നു. ആദ്യമായി യൂറോ കിരീടം ഫുട്ബോളിന്റെ തട്ടകമായ ഇംഗ്ലണ്ടിലേക്ക് എത്തിക്കാനാണ് കെയ്നും സംഘവും ശ്രമിക്കുക. രണ്ടാം കിരീടമാണ് അസൂറിപ്പട ലക്ഷ്യം വെയ്ക്കുന്നത്. ഇറ്റലിയുടെ നാലാമത്തെ ഫൈനൽ പോരാട്ടമാണ്. 1968-ൽ കിരീടം നേടി. 2000-ത്തിലും 2012-ലും ഫൈനലിൽ കീഴടങ്ങി. അതേസമയം, ഇംഗ്ലണ്ടിനിത് കന്നി ഫൈനലാണ്. 1966ലെ ലോകകപ്പിനുശേഷം ഇംഗ്ലീഷ് ടീം കളിക്കുന്ന ആദ്യഫൈനൽ കൂടിയാണിത്. ഇറ്റലിയുടെ പത്താമത്തെ പ്രധാന ടൂർണമെന്റ് ഫൈനലാണിത്. ആറുതവണ ലോകകപ്പിലും മൂന്നുതവണ യൂറോകപ്പിലുമാണ് അവർ ഫൈനൽ കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ചരിത്രം ഇറ്റലിക്ക് അനുകൂലമാണ്. പ്രധാന ടൂർണമെന്റുകളിൽ ഇതുവരെ ഇംഗ്ലണ്ടിനോട് തോറ്റിട്ടില്ല. മൂന്ന് ജയവും സമനിലയുമാണ് ക്രെഡിറ്റിലുള്ളത്. അവസാനം കളിച്ച 33 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇറ്റലിയുടെ കുതിപ്പ്. 27 ജയവും ആറു സമനിലയുമാണുള്ളത്. 86 ഗോളുകളും അവർ നേടി. ഇംഗ്ലണ്ട് അവസാനം കളിച്ച 12 മത്സരത്തിലും തോറ്റിട്ടില്ല. 11 ജയവും ഒരു സമനിലയുമാണുള്ളത്. ജോർജിയോ കില്ലിനി നയിക്കുന്ന ഇറ്റാലിയൻ ടീം എല്ലാ മത്സരങ്ങളും ജയിച്ചാണ് ഫൈനൽ പോരാട്ടത്തിനെത്തുന്നത്. പരിശീലകൻ റോബർട്ടോ മാൻസീനി 4-3-3 ഫോർമേഷനിലാണ് ടീമിനെ ഇറക്കുന്നത്. സ്പെയിനിനെതിരായ സെമിഫൈനലൊഴിച്ചാൽ ആക്രമണ ഫുട്ബോളാണ് ടീം കാഴ്ചവെച്ചത്. മുന്നേറ്റത്തിൽ ഇൻസീന്യെ-ഇമ്മൊബിലെ-കിയേസ ത്രയം കളിക്കും. മധ്യനിരയിൽ ബരേല്ല-ജോർജീന്യോ-വെറാറ്റി എന്നിവരാകും. കളിയാസൂത്രകൻ എന്നനിലയിൽ ജോർജീന്യോ പേരെടുത്ത ടൂർണമെന്റാണിത്. പ്രതിരോധത്തിന് കില്ലിനിയും ബെന്നുച്ചിയും നേതൃത്വം നൽകും. മറുവശത്ത് ഇംഗ്ലണ്ട് തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് പതിയെപതിയെ ഫോമിലേക്കുയർന്നു. പ്രീക്വാർട്ടറിൽ ജർമനിയെയും സെമിയിൽ ഡെൻമാർക്കിനെയും കടുത്ത പോരാട്ടത്തിലാണ് ടീം വീഴ്ത്തിയത്. താരസമ്പന്നമായ ടീമാണ് ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ട്. പരിശീലകൻ സൗത്ത് ഗേറ്റിന്റെ പല പരീക്ഷണങ്ങളും ഇത്തവണ വിജയിക്കുന്നതും കണ്ടു. 4-2-3-1 ശൈലിയിൽ ഇംഗ്ലണ്ട് കളിക്കും. ഹാരി കെയ്ൻ സ്ട്രൈക്കറാകും. സ്റ്റെർലിങ്, മേസൺ മൗണ്ട്, ബുകയോ സാക്ക എന്നിവർ അറ്റാക്കിങ് മിഡ്ഫീൽഡിൽ വരും. കാൾവിൻ ഫിലിപ്പ്സും ഡീക്ലെൻ റൈസും ഡിഫൻസീവ് മിഡ്ഫീൽഡിലിറങ്ങും. ലൂക്ക് ഷോ-ഹാരി മഗ്വയർ-ജോൺ സ്റ്റോൺസ്-കെയ്ൽ വാക്കർ സഖ്യത്തിനാണ് പ്രതിരോധത്തിന്റെ ചുമതല. യൂറോ 2021-ൽ വെറും ഒരു ഗോൾ മാത്രമാണ് ഇംഗ്ലീഷ് പട വഴങ്ങിയത്. തകർപ്പൻ ഫോമിലുള്ള ഗോൾകീപ്പർ പിക്ക്ഫോർഡിലും ടീമിന് തികഞ്ഞ പ്രതീക്ഷയാണുള്ളത്. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം.... Content Highlights: England vs Italy 2020 Euro final live


from mathrubhumi.latestnews.rssfeed https://ift.tt/3k7fLWO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages