മെഡലുറപ്പിക്കാന്‍ പൂജാറാണി; എതിരാളി ലോക രണ്ടാം നമ്പര്‍ താരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 30, 2021

മെഡലുറപ്പിക്കാന്‍ പൂജാറാണി; എതിരാളി ലോക രണ്ടാം നമ്പര്‍ താരം

വനിത ബോക്സിങ്ങിൽ മെഡൽ പ്രതീക്ഷയോടെ ഇന്ത്യൻ താരം പൂജാറാണി ശനിയാഴ്ച ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിറങ്ങും. ലോക രണ്ടാം നമ്പർ താരം ചൈനയുടെ ക്യൂൻ ലിയാണ് എതിരാളി. ജയിച്ച് സെമിയിൽ കടന്നാൽ ഇന്ത്യൻ താരത്തിന് മെഡലുറപ്പിക്കാം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.35-നാണ് മത്സരം. 69 കിലോഗ്രാം വിഭാഗം പ്രീക്വാർട്ടറിൽ അൾജീരിയയുടെ ഐചർക് ചിയാബിനെ തോൽപ്പിച്ചാണ് പൂജ മുന്നേറിയത്. 2021 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പൂജ മികച്ച ഫോമിലാണ്. 30-കാരിയായ താരം 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിരുന്നു. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് ക്യൂൻ ലി. 2018 ലോകചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയിട്ടുണ്ട്. Content Highlights: Tokyo 2020 boxing Pooja Rani ready to confirm medals


from mathrubhumi.latestnews.rssfeed https://ift.tt/2Vh6wZA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages