കോഴിക്കോട്: കുറ്റ്യാടി തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുൾ ജാബിർ, കാവിലുംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക്സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.ബൈക്കുകൾ നേർക്കുനേർകൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തും മുമ്പ് മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി ആശുപത്രി, വടകര സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്. Content highlight: 3 diesin kuttyadi bike accident
from mathrubhumi.latestnews.rssfeed https://ift.tt/3khBFXo
via
IFTTT
No comments:
Post a Comment