ഫൈനലുറപ്പിക്കാന്‍ ബ്രസീല്‍; എതിരാളികള്‍ പെറു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 5, 2021

ഫൈനലുറപ്പിക്കാന്‍ ബ്രസീല്‍; എതിരാളികള്‍ പെറു

റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ സെമിഫൈനൽ പോരാട്ടത്തിനിറങ്ങുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.30-ന് നടക്കുന്ന കളിയിൽ പെറുവാണ് എതിരാളി. ക്വാർട്ടറിൽ പത്തുപേരായി ചുരുങ്ങിയിട്ടും ചിലിയെ കീഴടക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ. സൂപ്പർ താരം നെയ്മർ മിന്നുന്ന ഫോമിലാണ്. ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ട് റൗണ്ടിലുമായി കളിച്ച അഞ്ചു കളിയിൽ നാലിലും ജയിക്കാൻ ബ്രസീലിനായി. നെയ്മറില്ലാത്ത കളിയിലാണ് ടീം ഇക്വഡോറുമായി സമനിലയിൽ പിരിഞ്ഞത്. ചിലിക്കെതിരായ കളിയിൽ ടീമിന്റെ പ്രതിരോധകരുത്തും തെളിഞ്ഞു. നെയ്മർക്കൊപ്പം റിച്ചാലിസനും റോബർട്ടോ ഫിർമിനോയും കളിക്കുന്ന മുന്നേറ്റനിര ഫോമിലാണ്. പ്ലേമേക്കർ റോളിലാണ് ടീമിന് മികച്ച താരത്തിന്റെ അഭാവമുള്ളത്. കാസെമിറോയും ഫ്രെഡും ഡിഫൻസീവ് റോളിൽ ശോഭിക്കുന്നുണ്ട്. മാർക്വീന്യോസും തിയാഗോ സിൽവയും നേതൃത്വം നൽകുന്ന പ്രതിരോധം ശക്തമാണ്. മറുവശത്ത് കടുത്തപോരാട്ടത്തിനൊടുവിൽ സഡൻ ഡെത്തിലാണ് പെറു പാരഗ്വായെ കീഴടക്കിയത്. ഗ്രൂപ്പ് ബിയിൽ നിന്ന് ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് പെറു നോക്കൗട്ടിലെത്തിയത്. ബ്രസീലുമായി ഏറ്റുമുട്ടിയ ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിനാണ് പെറു തോറ്റത്. 2019-ൽ ബ്രസീലിനെ തോൽപ്പിച്ച ചരിത്രമുള്ളവരാണ് പെറു. അതിനാൽ അട്ടിമറി സാധ്യതയും തള്ളിക്കളയാനാകില്ല. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Copa America 2021 Brazil vs Peru Semifinals Live Updates


from mathrubhumi.latestnews.rssfeed https://ift.tt/3dHAtby
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages