പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 18, 2021

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുംജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടി നേരത്തെ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര സർക്കാരും പെഗാസസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ അതുതന്നെ പര്യാപ്തമാണ്. സർക്കാർ ഏജൻസികൾ യാതൊരു തരത്തിലുള്ള ഫോൺ ചോർത്തലും നടത്തിയിട്ടില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി പാർലമെന്റിലടക്കം വിശദീകരിച്ചതാണ്. പെഗാസസ് ഫോൺചോർത്തൽ സംബന്ധിച്ച ആരോപണങ്ങൾ വാട്സാപ്പ് അടക്കമുള്ളവ സുപ്രീം കോടതിയിലടക്കം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അതിശയോക്തി കലർത്തിയ റിപ്പോർട്ടാണ് പുറത്തുവന്നതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. Government of India's response to inquiries on the 'Pegasus Project' media report. pic.twitter.com/F4AxPZ8876 — ANI (@ANI) July 18, 2021 Content Highlights:Allegations baseless: Centre Government on Pegasus controversy


from mathrubhumi.latestnews.rssfeed https://ift.tt/2UicnxM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages