സിൽവർ ലൈൻ: സ്റ്റേഷൻ രൂപരേഖയ്ക്ക് ടെണ്ടർ ക്ഷണിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 24, 2021

സിൽവർ ലൈൻ: സ്റ്റേഷൻ രൂപരേഖയ്ക്ക് ടെണ്ടർ ക്ഷണിച്ചു

കോട്ടയം: സിൽവർ ലൈൻ അതിവേഗ തീവണ്ടിപ്പാതയ്ക്ക് 10 ഇടങ്ങളിൽ സ്റ്റേഷൻ പണിയാനുള്ള രൂപകൽപ്പന തയ്യാറാക്കാൻ ടെണ്ടർ ക്ഷണിച്ചു. ഭൂമിശാസ്ത്രപരമായ പഠനം നടത്താനുള്ള ടെണ്ടറും ഇതിനൊപ്പം ക്ഷണിച്ചിട്ടുണ്ട്. പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം കിട്ടുംമുമ്പാണിത്. ഇതിനിടെ കൊച്ചി-ഷൊർണൂർ മൂന്നാം പാതയ്ക്ക് റെയിൽവേ 1500 കോടി രൂപ അനുവദിച്ചതോടെ നിർദ്ദിഷ്ട സിൽവർ ലൈൻ പാതയുടെ അലൈൻമെൻറ് മാറ്റേണ്ടിവരുമോയെന്ന ആശങ്കയുമുണ്ട്. കേരള വികസനത്തിൽ വലിയ കാൽവെപ്പായി സംസ്ഥാനം കണക്കാക്കുന്ന സിൽവർ ലൈൻ പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനുകളുടെ രൂപകൽപ്പനയ്ക്ക് ടെണ്ടർ വിളിച്ചതെന്നാണ് കേരള റെയിൽ െഡവലപ്മെന്റ് കോർപ്പറേഷൻ പറയുന്നത്. ജലമാർഗങ്ങൾ മുറിയാതെയും സ്വാഭാവിക ഭൂഘടനയിൽ മാറ്റം വരുത്താതെയും റെയിൽ സജ്ജമാക്കാനാണ് പഠനം നടത്തുന്നത്. കൊച്ചി-ഷൊർണൂർ മൂന്നാം പാതയ്ക്ക് റെയിൽവേ തുക അനുവദിച്ച കാര്യം സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ സർവേയും മറ്റും പൂർത്തിയായതാണ്. ഈ പാതയ്ക്ക് വേണ്ടി കണ്ടെത്തിയ ഇടങ്ങളിലൂടെ നിർദ്ദിഷ്ട സിൽവർ ലൈനും കടന്നുപോകുന്നുണ്ട്. അതിനാൽ മാറ്റം വരുത്തേണ്ടിവരും. എന്നാൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് നിർദേശം നൽകിയിട്ടിെല്ലന്ന് സംസ്ഥാന ലാന്റ് റവന്യൂ കമ്മിഷണറേറ്റ് അറിയിച്ചു. ഇതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടിെല്ലന്നും വിവരാവകാശപ്രവർത്തകൻ ഷാജി ചാക്കോയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3718AHU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages