കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു. ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നുഅദ്ദേഹം. തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തിൽ കൊള്ളന്നൂർ കെ.ഐ.ഐപ്പിന്റെ മകനായി 1946 ഓഗസ്റ്റ് 30 നായിരുന്നു കാതോലിക്കാബാവായുടെ ജനനം. 2006-ൽ പരുമലയിൽചേർന്ന മലങ്കര അസോസിയേഷൻ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തായുടെയും പിൻഗാമിയായി തെരഞ്ഞെടുത്തു. 2010 നവംബറിൽ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് മലങ്കര സഭാ അദ്ധ്യക്ഷനായി. നിർധന കാൻസർ രോഗികൾക്കായുളള ചികിത്സാ സഹായ പദ്ധതി സ്നേഹസ്പർശം കാതോലിക്കാ ബാവായുടെ സപ്തതി സ്മാരകമായി ആരംഭിച്ചതാണ്. Content Highlights: Baselios Marthoma Paulose II Catholica Bava passed away
from mathrubhumi.latestnews.rssfeed https://ift.tt/3hZvrZl
via
IFTTT
No comments:
Post a Comment