പിഴ പിരിച്ചും കേസെടുത്തും കോവിഡ്‌കാലത്തെ വരുതിയിലാക്കാൻ കഴിയുമോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 31, 2021

പിഴ പിരിച്ചും കേസെടുത്തും കോവിഡ്‌കാലത്തെ വരുതിയിലാക്കാൻ കഴിയുമോ

സർക്കാർ പറയുന്ന നിയന്ത്രണങ്ങൾക്കൊപ്പം മാസ്കിട്ടും സാമൂഹിക അകലം പാലിച്ചും മലയാളി നിന്നതുകൊണ്ടുകൂടിയാണ് കേരളത്തിൽ കൂടുതൽപ്പേരും ഇപ്പോഴും കോവിഡ് ബാധിതരാവാത്തത്. എന്നാൽ, അനിശ്ചിതമായ അടച്ചിടലിൽ ജീവിതം ദുസ്സഹമാവുന്നുണ്ട്. രോഗവ്യാപനത്തിന് ശമനമില്ലാതെ നിയന്ത്രണങ്ങൾ അനിശ്ചിതമായി തുടരുന്നതിൽ മുഖ്യമന്ത്രിപോലും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കാര്യങ്ങളിങ്ങനെയാണെങ്കിലും മുടക്കമില്ലാതെ തുടരുന്ന ഒന്നുണ്ട്; കോവിഡ് നിയന്ത്രണമെന്ന പേരിൽ പിഴ ചുമത്തുന്നത്. നടപടിക്ക് വാക്കാൽ നിർദേശമുണ്ടെന്ന് പോലീസ് പറയുമ്പോഴും അതുണ്ടാക്കുന്ന പരാതികൾ ചെറുതല്ല. മാർച്ച് 23-ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്, 2020 മാർച്ച് 25 മുതൽ 2021 ജൂലായ് 22 വരെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 5,75,839 കേസാണ് പോലീസ് രജിസ്റ്റർ ചെയ്തതെന്നാണ്. 5,19,862 പേരെ അറസ്റ്റു ചെയ്തു. 3,42,832 വാഹനങ്ങൾ പിടിച്ചെടുത്തു. പത്രസമ്മേളനം നടത്തിയതിന്റെ തലേദിവസത്തെ 24 മണിക്കൂറിൽമാത്രം പിഴയായി 40,21,450 രൂപയാണ് ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതായത്, ദിവസം 40 ലക്ഷത്തോളം രൂപയാണ് പിഴയായി പിരിക്കുന്നത്. മീൻ തട്ടിത്തെറിപ്പിച്ചെന്ന് വയോധിക വ്യാഴാഴ്ച കൊല്ലം കല്ലുവാതുക്കലിൽ പാമ്പുറം ഇ.എസ്.ഐ. ജങ്ഷനുസമീപം അഞ്ചുതെങ്ങ് സ്വദേശിനിയായ വയോധിക വിൽക്കാൻ പാത്രങ്ങളിൽ നിറച്ചുവെച്ചിരുന്ന മീൻ പോലീസ് തട്ടിത്തെറിപ്പിച്ചെന്ന ആരോപണമുണ്ട്. മീൻ നിലത്തുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തു. എന്നാൽ, മീൻ നിലത്ത് തട്ടിയെന്ന ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്. പശുവിന് പുല്ലരിയാൻ പോയി;2000 രൂപ പിഴ ഭാര്യ കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് പശുവിന് പുല്ലരിയാനും കടകളിലേക്കും പോയ ക്ഷീരകർഷകൻ കാസർകോട് അട്ടേങ്ങാനം പാറക്കല്ലിലെ നാരായണന് അമ്പലത്തറ പോലീസ് ചുമത്തിയ പിഴ 2000 രൂപ. നിരീക്ഷണകാലത്ത് പുറത്തിറങ്ങിയതാണ് കുറ്റം. നാരായണന്റെ കൈയിൽ പണമില്ലാത്തതിനാൽ നാട്ടുകാർ പിരിച്ചുനൽകിയ തുക ഉപയോഗിച്ചാണ് പിഴയsച്ചത്. ആരോഗ്യ വകുപ്പ് അധികൃതർ പരാതി അറിയിച്ചാണ് പോലീസെത്തി പിഴ ചുമത്തിയത്. കടയടയ്ക്കാൻ അഞ്ചുമിനിറ്റ്വൈകിയതിന് 2500 കോഴിക്കോട് മിഠായിത്തെരുവിനോടു ചേർന്നുള്ള കോർട്ട് റോഡിലെ ഒരു ചെരിപ്പുകട കഴിഞ്ഞ വെള്ളിയാഴ്ച അടയ്ക്കാൻ അഞ്ചു മിനിറ്റ് വൈകിയതിന് പോലീസ് 2500 രൂപയാണ് പിഴ ഈടാക്കിയത്. എട്ടുമണിക്ക് കടയടയ്ക്കണമെന്നാണ് നിബന്ധന. ഷട്ടർ പാതി താഴ്ത്തിയിരുന്നു. 7.45-ന് കയറിയ ആൾ ഇറങ്ങാൻ വൈകിയതുകൊണ്ടാണ് അല്പം വൈകിയത്. കാലുപിടിച്ച് പറഞ്ഞിട്ടും പിഴ ഒഴിവാക്കിക്കൊടുത്തില്ലെന്ന് വ്യാപാരി മുഹമ്മദ് മുസ്തഫ പറയുന്നു.ഇങ്ങനെ മിഠായിത്തെരുവിലെ 12 ഷോപ്പുകാരിൽനിന്നു മാത്രം കഴിഞ്ഞദിവസം മൂവായിരം രൂപവീതം പോലീസ് പിഴയീടാക്കിയിട്ടുണ്ട്. ജില്ലയിൽ ജൂണിൽ 2818 കേസാണെടുത്തിരുന്നത്. ജൂലായിൽ 3847 ആയി.കോട്ടയത്ത് ഇതുവരെ പിഴയായി ഈടാക്കിയത് 9.62 കോടി രൂപയാണ്.വയനാട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ജൂൺ, ജൂലായ് മാസങ്ങളിലായി പോലീസ് രജിസ്റ്റർചെയ്തത് 3117 കേസ്. എത്ര രൂപ പിഴയായി ഇടാക്കിയെന്നത് പുറത്തുവിടാനാവില്ലെന്നാണ് പോലീസ് നിലപാട്. പള്ളിക്കമ്മിറ്റി ഹൈക്കോടതിയിലേക്ക് പോലീസ് നടപടിയിൽ വീർപ്പുമുട്ടുന്നതായി മലപ്പുറത്തും പരക്കേ പരാതിയുണ്ട്. കച്ചവടക്കാർ, ടാക്സിത്തൊഴിലാളികൾ എന്നിവർക്കാണ് കൂടുതൽ പരാതി. ജൂൺ 26 മുതൽ ജൂലായ് 26 വരെ 3351 പേർക്ക് പോലീസ് പിഴയിട്ടു. തെന്നല പഞ്ചായത്തിൽ 23-ന് ജുമുഅ നമസ്കാരത്തിന് കൂടുതൽ ആളുകൾ പങ്കെടുത്തെന്നു കാണിച്ച് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെപേരിൽ പോലീസ് കേസെടുത്തിരുന്നു. രണ്ട് പള്ളിക്കമ്മിറ്റികൾ പതിനായിരം രൂപവീതം പിഴ അടയ്ക്കുകയും ചെയ്തു. എന്നാൽ, രണ്ട് പള്ളിക്കമ്മിറ്റികൾ പിഴ അടച്ചിട്ടില്ല. ഇവർ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. തൃശ്ശൂർ റൂറൽ, സിറ്റി മേഖലകളിൽ ദിവസേന ശരാശരി 70 കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. മാസ്ക് ധരിക്കാത്തതിന് ശരാശരി 680-ലേറെ പേരിൽനിന്ന് പിഴ ഈടാക്കുന്നുണ്ട്. കൊല്ലത്ത് രണ്ടുമാസത്തിനിടെ കൊല്ലം സിറ്റിപോലീസ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 2136 പേരെയാണ് അറസ്റ്റുചെയ്തത്. പിഴയായി 96 ലക്ഷം രൂപ ഈടാക്കി. കൊല്ലം റൂറൽ ജില്ലയിൽ പോലീസ് വ്യാപകമായി പിഴയീടാക്കുന്നതായി പരാതിയുണ്ട്. രണ്ടുദിവസംമുമ്പ് ചടയമംഗലത്ത് ബാങ്കിൽ വരിനിൽക്കുകയായിരുന്നവരിൽനിന്നു പിഴയീടാക്കിയതും ഇതു ചോദ്യംചെയ്ത വിദ്യാർഥിനിയുടെപേരിൽ കേസെടുത്തതും വിവാദമായിരുന്നു. പെറ്റി എഴുതി നൽകിയതെല്ലാം ഈടാക്കിയാൽ അഞ്ചരക്കോടിയോളം രൂപ ലഭിക്കും. കൂടുതൽ കേസ്തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ കേസുകൾ എടുക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. റൂറൽ പരിധിയിൽ ശരാശരി 4500-നും 5500-നും ഇടയിൽ കേസ് എടുക്കുന്നുണ്ട്. തിരുവല്ലം, കാട്ടാക്കട എന്നിവിടങ്ങളിൽ പോലീസിനുനേരെ അക്രമം ഉണ്ടായിട്ടുണ്ട്. എറണാകുളം റൂറലിൽ ഒരാഴ്ചയിൽ 2159 കേസാണ് രജിസ്റ്റർ ചെയ്തത്. കൊച്ചി സിറ്റിയിൽ 1037 കേസിൽ നിന്നായി 341 പേരെ അറസ്റ്റുചെയ്തു. ഇടുക്കിയിൽ രണ്ടുമാസമായി 4,975,700 രൂപ പിഴ ഈടാക്കി. ജൂൺ, ജൂലായ് മാസങ്ങളിലായി പത്തനംതിട്ടയിൽ 4044 കേസാണ് രജിസ്റ്റർചെയ്തത്. 19 ലക്ഷമാണ് പിഴ ഇൗടാക്കിയത്. കണ്ണൂരിൽ ജൂലായിൽ 3099 പേർക്കുനേരെ കേസ് എടുത്തു. മാസ്ക് ഇടാതെയും ശരിയാംവണ്ണം ധരിക്കാതെയും കറങ്ങിയതിന് പിഴ ഇനത്തിൽ 58.51 ലക്ഷം ഈടാക്കി. സാമൂഹിക അകലം പാലിക്കാത്തതിന് 40.01 ലക്ഷം പിഴ ഈടാക്കി. പാലക്കാട്ട് ജൂലായിൽ 3383 കേസ് രജിസ്റ്റർ ചെയ്തു. 37,06,500 രൂപ പിഴയീടാക്കി. ജൂണിൽ 3160 കേസായിരുന്നു. പിഴ 48,13,000 രൂപയും.


from mathrubhumi.latestnews.rssfeed https://ift.tt/3A1TYEF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages