തൊടുപുഴ: കേരള കോൺഗ്രസിലെ സ്ഥാനമാനങ്ങളെച്ചൊല്ലി ഒരു വിഭാഗം നേതാക്കൾക്കുണ്ടായ അതൃപ്തി പരിഹരിക്കാൻ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. വാർഡ് കമ്മിറ്റിമുതൽ സംസ്ഥാന കമ്മിറ്റിവരെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പുറപ്പുഴയിലെ വസതിയിൽ വൈകീട്ട് ചേർന്ന കോർ കമ്മിറ്റി യോഗത്തിനുശേഷം പി.ജെ.ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.അർഹമായ സ്ഥാനം ലഭിക്കാത്തതിലും യോഗം വിളിക്കാതെ പ്രധാന തീരുമാനങ്ങളെടുക്കുന്നതിലും പ്രതിഷേധിച്ച് ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തനിക്ക് നൽകിയ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ഫ്രാൻസിസ് ജോർജും അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ തൊടുപുഴ പുറപ്പുഴയിലെ പി.ജെ.ജോസഫിന്റെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് യോഗം ചേർന്നത്.നാല് മണിക്കൂറോളം തുടർന്ന യോഗത്തിൽ, ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിനെതിരേ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചെന്നാണ് സൂചന. മോൻസ് ജോസഫിനും ജോയ് എബ്രഹാമിനുമെതിരേ ഒരുവിഭാഗം നേതാക്കൾ ശക്തമായ വിമർശനമുന്നയിച്ചു. ഇത് വാക്കുതർക്കത്തിലും കലാശിച്ചു.എന്നാൽ, പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസഫ് പറഞ്ഞു. പാർട്ടി നിദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് പറഞ്ഞ ഫ്രാൻസിസ് ജോർജ് നിലവിലെ എക്സിക്യുട്ടീവ് കമ്മിറ്റി താത്കാലികമാണെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പി.ജെ.ജോസഫ്, പി.സി.തോമസ്, മോൻസ് ജോസഫ്, ജോയ് എബ്രഹാം, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ടി.യു.കുരുവിള, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/3hyjtGX
via
IFTTT
No comments:
Post a Comment