ലോക കായിക മാമാങ്കത്തിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 22, 2021

ലോക കായിക മാമാങ്കത്തിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ

ടോക്യോ: ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. കോവിഡ് കാലമായതിനാൽ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. ആഗോള സ്പോർട്സ് ഡേറ്റാ വിശകലന കമ്പനിയായ ഗ്രേസ്നോട്ട് നാല് സ്വർണമടക്കം ഇന്ത്യ 19 മെഡൽവരെ നേടുമെന്ന് പ്രവചിക്കുന്നു. മനുഭേക്കർ/ സൗരഭ് ചൗധരി (ഷൂട്ടിങ്) 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ മനുഭേക്കർ-സൗരഭ് ചൗധരി സഖ്യം സുവർണ പ്രതീക്ഷയാണ്. 2019 മുതൽ സഖ്യം മികച്ച പ്രകടനം നടത്തുന്നു. മനു-സൗരഭ് സഖ്യം അഞ്ച് ഷൂട്ടിങ് ലോകകപ്പുകളിൽ സ്വർണം നേടി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ എളവേണിൽ വാളറിവനും സ്വർണ പ്രതീക്ഷയാണ്. മേരികോം, അമിത് പംഗൽ (ബോക്സിങ്) ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ആറ് വട്ടം ലോകചാമ്പ്യനായ മേരികോം. 2012 ഒളിമ്പിക്സിൽ വെങ്കലം നേടിയ മേരികോം ഇത്തവണയും മെഡൽ പ്രതീക്ഷയിലാണ്. പുരുഷവിഭാഗത്തിൽ അമിത് പംഗലിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. 52 കിലോഗ്രാം വിഭാഗത്തിൽ 2019-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. വനിതകളിൽ ലൗലിന ബോർഗോഹെയ്ൻ, പൂജറാണി, പുരുഷൻമാരിൽ വികാസ് കൃഷൻ, മനീഷ് കൗശിക് എന്നിവരിലും പ്രതീക്ഷ വെക്കാം. പി.വി. സിന്ധു (ബാഡ്മിന്റൺ) വനിതാ വിഭാഗത്തിൽ ഏഴാം നമ്പർ താരമായ സിന്ധു കഴിഞ്ഞ ഒളിമ്പിക്സിൽ വെള്ളി നേടി. ഇക്കുറിയും പ്രതീക്ഷയുണ്ട്. ലോക 2019 ലോകചാമ്പ്യൻഷിപ്പിൽ കിരീടം നേടി. പുരുഷ വിഭാഗത്തിൽ ബി. സായ് പ്രണീതാണ് മത്സരിക്കുന്നത്. സൈന നേവാളും കിഡംബി ശ്രീകാന്തും മത്സരിക്കാനില്ല. ദീപികാ കുമാരി, അതാനു ദാസ് (അമ്പെയ്ത്ത്) ദീപികാ കുമാരിക്ക് വനിതാ വിഭാഗത്തിലും മിക്സഡ് ഇനത്തിൽ ഭർത്താവ് അതാനുദാസിനൊപ്പവും മെഡൽ സാധ്യതയുണ്ട്. ഈ വർഷം നടന്ന ലോകകപ്പിൽ വ്യക്തിഗത വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലും ദീപിക സ്വർണം നേടി. പുരുഷ റിക്കർവ് ടീമിനും മെഡൽ സാധ്യതയുണ്ട്. ബജ്രംഗ്, വിനേഷ് ഫോഗട്ട് (ഗുസ്തി) പുരുഷ വിഭാഗത്തിൽ ബജ്രംഗ് പുണിയയും വനിതകളിൽ വിനേഷ് ഫോഗട്ടും മെഡൽ പ്രതീക്ഷയിലാണ്. 65 കിലോഗ്രാം വിഭാഗത്തിൽ മികച്ച ഫോമിലാണ് ബജ്റംഗ്. റോമിൽ നടന്ന റാങ്കിങ് സീരീസിൽ സ്വർണം നേടി. 2019-ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ആത്മവിശ്വാസത്തിലാണ് വിനേഷ്. പുരുഷൻമാരിൽ ദീപക് പുണിയയും സാധ്യതയിലുണ്ട്. മീരാഭായ് ചാനു (ഭാരോദ്വഹനം) വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിൽ മെഡൽ ഉറപ്പിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ മെഡൽ സാധ്യതയുണ്ടായിരുന്ന വടക്കൻ കൊറിയ പങ്കെടുക്കാത്തതും ഇന്ത്യൻ താരത്തിന് ഗുണകരമാകും. 2020 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുണ്ട്. ഹോക്കി സമീപകാലത്ത് ഇന്ത്യൻ പുരുഷ-വനിത ഹോക്കി ടീമുകൾ സ്ഥിരതയോടെ കളിക്കുന്നു. പുരുഷ ടീമിന് തികഞ്ഞ മെഡൽ പ്രതീക്ഷയുണ്ട്. മലയാളിതാരം പി.ആർ. ശ്രീജേഷാണ് ഗോൾകീപ്പർ. നീരജ് ചോപ്ര (അത്ലറ്റിക്സ്) ജാവലിനിൽ നീരജ് ചോപ്രയിലാണ് ഇന്ത്യൻ പ്രതീക്ഷ. 88.07 മീറ്റർ ഏറിഞ്ഞ താരം സീസണിൽ ലോകത്തെ മികച്ച നാലാം മികച്ച ദൂരത്തിനുടമയാണ്. 96.29 മീറ്റർ ദൂരം കണ്ടെത്തിയ ജർമനിയുടെ ജോഹന്നാസ് വെറ്ററാണ് ഒന്നാം സ്ഥാനത്തുള്ളത്. Content Highlights: Tokyo 2020 Finally Olympic Games starts India with hope


from mathrubhumi.latestnews.rssfeed https://ift.tt/3BAtc7Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages