കോവിഡ് ദുരിതാശ്വാസനിധിയിലേക്ക്‌ ലഭിച്ച സ്വർണം വിൽക്കാനൊരുങ്ങി സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 1, 2021

കോവിഡ് ദുരിതാശ്വാസനിധിയിലേക്ക്‌ ലഭിച്ച സ്വർണം വിൽക്കാനൊരുങ്ങി സർക്കാർ

കൊച്ചി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പിന്തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വർണവും ലഭിച്ചിരുന്നു. മാലയും വളയും മോതിരവും സ്വർണനാണയങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ലഭിച്ച സ്വർണം വിൽക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 2018-ലെ പ്രളയം മുതലാണ് ദുരിതാശ്വാസനിധിയിലേക്ക് സ്വർണം കൂടുതലായി ലഭിച്ചുതുടങ്ങിയതെന്ന് ധനകാര്യവകുപ്പ് അധികൃതർ പറഞ്ഞു. 500 ഗ്രാമിലേറെ സ്വർണമാണ് ഇക്കാലയളവിൽ ലഭിച്ചത്. ഒരുവർഷത്തിനിടെ എറണാകുളത്ത് മാത്രം 224.67 ഗ്രാം സ്വർണം ലഭിച്ചു. സ്വർണം നേരിൽക്കണ്ട് ബോധ്യപ്പെടാനും അവസരം നൽകും. ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതൽക്കൂട്ടും. ക്വട്ടേഷൻ ക്ഷണിച്ചാണ് വിൽപ്പന.


from mathrubhumi.latestnews.rssfeed https://ift.tt/3htkKOw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages