കോവിഡ് മരണക്കണക്കിൽ പുനഃപരിശോധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 3, 2021

കോവിഡ് മരണക്കണക്കിൽ പുനഃപരിശോധന

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ചയുണ്ടായോ എന്നറിയാൻ ജൂൺ 16-നുമുമ്പുള്ള മുഴുവൻ മരണക്കണക്കും ആരോഗ്യവകുപ്പ് പുനഃപരിശോധിക്കും. പരാതിയുള്ളവയിൽ പ്രത്യേക പരിശോധന നടത്താനും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിലിന്റെ മാർഗനിർദേശങ്ങളനുസരിച്ചാകും പുനഃപരിശോധനയും കോവിഡ് മരണമെന്ന പ്രഖ്യാപനവും എന്നനയത്തിൽ മാറ്റമില്ല. പരാതിയുള്ളവയിൽമാത്രം പരിശോധന നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നത്. എന്നാൽ, പട്ടിക മുഴുവൻ പരിശോധിക്കണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തിൽ പട്ടിക പൂർണമായും പുനഃപരിശോധിച്ച് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ പ്രത്യേക നിർദേശം നൽകുകയായിരുന്നു. 2020 ജനുവരി 30-നാണ് സംസ്ഥാനത്ത് കോവിഡ് രോഗം ആദ്യമായി റിപ്പോർട്ടുചെയ്യുന്നത്. ആദ്യമരണമുണ്ടായത് മാർച്ച് 28-നും. 2021 ജൂൺ 15 വരെ 11,342 മരണങ്ങളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവയ്ക്കൊപ്പം സാങ്കേതികപ്പിഴവുകൾ കാരണം മരണങ്ങൾ ഉൾപ്പെടുത്താതെ വിട്ടുപോയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. കോവിഡ് പോസിറ്റീവായ ആൾ മറ്റേതെങ്കിലും കാരണത്താലാണ് മരിക്കുന്നതെങ്കിൽ മരണകാരണം കോവിഡായി കണക്കാക്കാനാവില്ലെന്ന മാർഗനിർദേശം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പേരുവിവരം പ്രസിദ്ധീകരിച്ചുതുടങ്ങി കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുസഹിതമുള്ള പട്ടിക പ്രസിദ്ധീകരിച്ചുതുടങ്ങി. ശനിയാഴ്ചമുതൽ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിക്കാനാരംഭിച്ചത്. ജില്ല, മരിച്ചയാളുടെ പേര്, സ്ഥലം, പ്രായം, പുരുഷനോ സ്ത്രീയോ, മരിച്ച തീയതി എന്നിവയാണ് പട്ടികയിലുള്ളത്. മരിച്ചയാളുടെ പേരും സ്ഥലവുമാണ് പുതുതായി ഉൾപ്പെടുത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ തങ്ങളുടെ ഉറ്റവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ മാർഗമില്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമായി. കോവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ചർച്ചചെയ്യാൻ യോഗം വിളിക്കണമെന്ന് കേരളം കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. content highlights:health department will crosscheck covid death toll


from mathrubhumi.latestnews.rssfeed https://ift.tt/3dG3F2I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages