റഫാല്‍ ഇടപാടില്‍ ഫ്രാന്‍സില്‍ അന്വേഷണം; അഴിമതി ആരോപണങ്ങള്‍ പരിശോധിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 2, 2021

റഫാല്‍ ഇടപാടില്‍ ഫ്രാന്‍സില്‍ അന്വേഷണം; അഴിമതി ആരോപണങ്ങള്‍ പരിശോധിക്കും

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്ക്കാണ് യുദ്ധവിമാന ഇടപാട് നടത്തിയതെന്ന ആരോപണങ്ങളിൽ ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. ജൂൺ 14 മുതൽ അന്വേഷണം ആരംഭിച്ചതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കും. അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങൾ. 56000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങൾ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. സർക്കാരുകൾ തമ്മിലാണ് കരാർ. ഉയർന്ന വിലയ്ക്ക് വിമാനം വാങ്ങി, സാങ്കേതികവിദ്യ കൈമാറ്റം നടന്നില്ല തുടങ്ങിയവയാണ് ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഉയർന്ന ആരോപണങ്ങൾ. ഇന്ത്യയിൽ ഈ കരാർ സംബന്ധിച്ച് നേരത്തെ അന്വേഷണം നടന്നിരുന്നു. എന്നാൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നാണ് സുപ്രീംകോടതിയും കണ്ടെത്തിയത്. ഫ്രാൻസിൽ നടത്തുന്ന അന്വേഷണത്തിൽ മറിച്ചൊരു കണ്ടെത്തൽ ഉണ്ടായാൽ കേന്ദ്രസർക്കാരിനെതിരേയും കടുത്തവിമർശനങ്ങളുയരും. Content Highlights:French judge to probe alleged corruption in Rafale deal: Report


from mathrubhumi.latestnews.rssfeed https://ift.tt/2TuBGw1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages