ബോക്‌സറായി തുടക്കം, ഇന്ന് ജാപ്പനീസ് മണ്ണില്‍ ചവിട്ടി ഗോള്‍ഡന്‍ ബൂട്ടിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 25, 2021

ബോക്‌സറായി തുടക്കം, ഇന്ന് ജാപ്പനീസ് മണ്ണില്‍ ചവിട്ടി ഗോള്‍ഡന്‍ ബൂട്ടിലേക്ക്

ചരിത്രത്തിൽ ഇതാദ്യമായാണ് സാംബിയ എന്ന കൊച്ചു ആഫ്രിക്കൻ രാജ്യം ഒളിമ്പിക്സ് ഫുട്ബോളിൽ മാറ്റുരയ്ക്കാനെത്തിയത്. ഇത്തവണ വനിതാ ഫുട്ബോളിൽ ആദ്യ മത്സരത്തിൽ 2019 ലോകകപ്പ് റണ്ണറപ്പുകളായ നെതർലൻഡ്സിനോട് 10-3ന്റെ വമ്പൻ തോൽവി വഴങ്ങിയ ടീം രണ്ടാം മത്സരത്തിൽ ചൈനയെ സമനിലയിൽ (4-4) തളയ്ക്കുകയും ചെയ്തു. ഫലം നിരാശ നൽകുന്നതായിരുന്നെങ്കിലും ഈ രണ്ടു മത്സരങ്ങളിലും സാംബിയക്കാർ ഒന്നടങ്കം ടിവിക്ക് മുന്നിലിരുന്ന് ഒരു താരത്തിനായി ആർപ്പുവിളിക്കുകയായിരുന്നു, രണ്ടു മത്സരങ്ങളിലും ഹാട്രിക്കുമായി തിളങ്ങിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ബാർബ്ര ബാൻഡ എന്ന 21-കാരിക്കു വേണ്ടി. രാജ്യം സംഭാവന ചെയ്ത ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരത്തിനു വേണ്ടി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരു ഒളിമ്പിക്സിൽ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ വനിതാ ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തം പേരിലാക്കി ബാൻഡ നടന്നുകയറിയത് ഒളിമ്പിക്സ് ചരിത്രത്തിലേക്കാണ്. മാത്രമല്ല ആറു ഗോളുകളുമായി ഒളിമ്പിക് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന കനേഡിയൻ താരം ക്രിസ്റ്റിനെ സിംക്ലെയറിന്റെ നേട്ടത്തിനൊപ്പമാണ് ഇപ്പോൾ ബാൻഡ. ഇത്തവണ ഗോൾഡൻ ബൂട്ടിലേക്കുള്ള കുതിപ്പിലാണ് താരം. തീർന്നില്ല, സാംബിയയുടെ തന്നെ കലുഷ ബവാല്യ, ഗാനയുടെ വാമെ ആയു എന്നിവർക്കൊപ്പം ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ആഫ്രിക്കൻ താരമെന്ന നേട്ടവും ഇപ്പോൾ ബാൻഡയ്ക്ക് സ്വന്തമാണ്. വനിത ഫുട്ബോളിലെ വമ്പൻ പേരുകാരായ മുൻ അമേരിക്കൻ താരം മിയ ഹാം, മിഷെല്ലെ അക്കേഴ്സ്, അബ്ബി വാംവാച്ച്, ബ്രസീലിന്റെ മാർത്ത, ജർമനിയുടെ ബിർഗിറ്റ് പ്രിൻസ്, ചൈനയുടെ സൺ വെൻ എന്നവർക്കാർക്കും തന്നെ സ്വന്തമാക്കാൻ സാധിക്കാത്ത നേട്ടമാണ് 21-കാരിയായ ഈ സാംബിയൻ കരുത്ത് സ്വന്തം പേരിലാക്കിയിരിക്കുന്നത്. സാംബിയയിലെ ലുസാക്കയിലെ തെരുവോരങ്ങളിൽ കൂട്ടുകാർക്കൊപ്പം പന്ത് തട്ടിത്തുടങ്ങിയ ബാൻഡ ആദ്യം സ്നേഹിച്ചത് പക്ഷേ ഫുട്ബോളിനെയായിരുന്നില്ല. സാംബിയയുടെ തന്നെ കാതറിൻ ഫിരി എന്ന ബോക്സറുടെ മത്സരങ്ങൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് ബോക്സിങ്ങിലാണ് താരം കരിയർ ആരംഭിച്ചത്. എന്നാൽ പിന്നീട് മെലിസ്സ സാലി എന്ന പരിശീലകയാണ് ബാൻഡയെ കാൽപ്പന്തിന്റെ ലോകത്തെത്തിക്കുന്നത്. പിൽക്കാലത്ത് വിദേശത്ത് പ്രൊഫഷണൽ ഫുട്ബോൾ കാരാർ ലഭിക്കുന്ന ആദ്യ സാംബിയൻ വനിതാ താരമായി ബാൻഡ വളർന്നു. 2018-ൽ സ്പാനിഷ് ടീം ലോഗ്റോണോയ്ക്കായി കളിക്കാനാരംഭിച്ച താരം 28 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളുമായി തിളങ്ങി. ഒന്നര വർഷത്തിനു ശേഷം ലോഗ്റോണോയുമായി ആറു മാസത്തെ കരാർ ബാക്കിനിൽക്കേ ബാൻഡയെ തേടി ചൈനീസ് ക്ലബ്ബ് ഷാങ്ഹായി ഷെംഗ്ലിയുടെ വിളിയെത്തി. 2020 ജനുവരിയിൽ ക്ലബ്ബിന്റെ ഭാഗമായ ബാൻഡ ചൈനീസ് വനിതാ സൂപ്പർ ലീഗിലെ അരങ്ങേറ്റ സീസണിൽ തന്നെ 13 മത്സരങ്ങളിൽ നിന്ന് 18 ഗോളുമായി ടോപ് സ്കോറർ പട്ടം സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ടോക്യോയിൽ ചൊവ്വാഴ്ച ബ്രസീലിനെതിരേ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുമ്പോൾ ബാൻഡയിൽ നിന്ന് മറ്റൊരു ഗോൾ വിരുന്ന് കാത്തിരിക്കുകയാണ് സാംബിയൻ ജനത. Content Highlights:Barbara Banda with back to back Hatricks at the Olympics for Zambia


from mathrubhumi.latestnews.rssfeed https://ift.tt/2WeIwGR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages