സി.പി.എം. സച്ചാറിൽ കൈയിട്ടത് സൗഹൃദം തകർക്കാൻ -പി.കെ. കുഞ്ഞാലിക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 19, 2021

സി.പി.എം. സച്ചാറിൽ കൈയിട്ടത് സൗഹൃദം തകർക്കാൻ -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബി.ജെ.പിയുടെ വഴിപിന്തുടർന്ന് നാട്ടിലെ സാമുദായികസൗഹാർദം തകർക്കാനാണ് സി.പി.എം. സച്ചാർകമ്മിറ്റി റിപ്പോർട്ടിൽ കൈയിട്ടതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആരോപിച്ചു. മുസ്‌ലിംസമുദായത്തിന്റെ പിന്നാക്കാവസ്ഥ ബോധ്യപ്പെട്ട യു.പി.എ. സർക്കാർ നിയോഗിച്ചതാണ് ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ബംഗാളിൽപ്പോലും മമതാ ബാനർജി ഫലപ്രദമായി റിപ്പോർട്ട് നടപ്പാക്കി. പക്ഷേ, കേരളത്തിലെത്തിയപ്പോൾ അതിൽ ഇടതുമുന്നണി സർക്കാർ വെള്ളംചേർത്തു. മുസ്‌ലിംസമൂഹത്തെ ബാധിക്കുന്ന എന്തെങ്കിലുമൊരു പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ വർഗീയവാദമുയർത്തുന്നു എന്നുപറഞ്ഞ്‌ ആക്രമിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പി. പുലർത്തിവരുന്ന ഭിന്നിപ്പിക്കൽ തന്ത്രംതന്നെയാണ് ഇടതുമുന്നണിയും തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3wVC8AV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages