ടിക്കാറാം മീണയെ മാറ്റി, സഞ്ജയ് കൗള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; ജില്ലാ കളക്ടര്‍മാര്‍ക്കും മാറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 7, 2021

ടിക്കാറാം മീണയെ മാറ്റി, സഞ്ജയ് കൗള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; ജില്ലാ കളക്ടര്‍മാര്‍ക്കും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്തുനിന്ന് ടിക്കാറാം മീണയെ മാറ്റി. സഞ്ജയ്കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. മീണയുടെ അഭ്യർഥനയെ തുടർന്നാണ് മാറ്റം. അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സിലേക്ക് മാറി. ഡോ. വി വേണു ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി. ബിജു പ്രഭാകറാണ് പുതിയ ഗതാഗത സെക്രട്ടറി. റാണി ജോർജിന് സാമൂഹ്യക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകൂടി നൽകി. പിഐ ശ്രീവിദ്യയാണ് പുതിയ കുടുംബശ്രീ ഡയറക്ടർ. വിവിധ ജില്ലകളിലെ കളക്ടർമാരെയും മാറ്റി നിയമിച്ചു. ഹരിത വി കുമാർ തൃശ്ശൂർ കളക്ടറാകും. ജാഫർ മാലിക്കാണ് എറണാകുളം കളക്ടർ. നരസിംഹു ഗാരി റെഡ്ഡി കോഴിക്കോട് കളക്ടറാകും. പികെ ജയശ്രീയാണ് പുതിയ കോട്ടയം കളക്ടർ. ഷീബ ജോർജ് ഇടുക്കി കളക്ടറാകും. ദിവ്യ എസ് അയ്യർ പത്തനംതിട്ട കളക്ടറാകും. ഭണ്ഡാരി സ്വാഗത് രൺവീർചന്ദാണ് കാസർകോട് കളക്ടർ. എറണാകുളം കളക്ടറായിരുന്ന എസ് സുഹാസ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എംഡിയാകും. തൃശ്ശൂർ കളക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. കോട്ടയം കളക്ടർ എം അഞ്ജന ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. കാസർകോട് കളക്ടർ ഡോ ഡി സജിത് ബാബു സിവിൽ സപ്ലൈസ് വിഭാഗം ഡയറക്ടറാകും. കോഴിക്കോട് കളക്ടർ സാബംശിവ റാവു സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വിഭാഗം ഡയറക്ടറാകും. content highlights:teeka ram meena changed from kerala CEO, new district collectors


from mathrubhumi.latestnews.rssfeed https://ift.tt/2VdFzWB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages