തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർമുതൽ ഏഴു കളക്ടർമാരെവരെ നിയമിച്ച് ബുധനാഴ്ച പൊതുഭരണവകുപ്പ് ഇറക്കിയ ഉത്തരവ് മുഖ്യമന്ത്രിയുടെ അസാധാരണ നടപടി. ഐ.എ.എസുകാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും മുഖ്യമന്ത്രിക്ക് പൂർണ അധികാരമുണ്ടെന്നാണ് ചട്ടമെങ്കിലും സാധാരണ മന്ത്രിസഭ പരിഗണിച്ചശേഷമാണ് ഉത്തരവിറക്കുക. അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെമാത്രം അനുമതിയോടെ നിയമനം നടത്തുമെങ്കിലും ഇക്കാര്യം പിന്നീട് മുഖ്യമന്ത്രിതന്നെ മന്ത്രിസഭയെ ബോധ്യപ്പെടുത്തുന്നതും കീഴ്‌വഴക്കമാണ്. ഇതു മറികടന്നാണ് ബുധനാഴ്ച 35 ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചത്. പ്രധാന ഘടകകക്ഷി മന്ത്രിമാരുമായി മുഖ്യമന്ത്രി നേരിട്ട് നടത്തിയ കൂടിയാലോചനകൾക്കുശേഷം ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് അനുമതി നൽകുകയായിരുന്നു. കോവിഡ് രണ്ടാംതരംഗം ശമിച്ചുതുടങ്ങിയ സാഹചര്യത്തിലാണ് ഏഴ് കളക്ടർമാരെ മാറ്റിയത്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുമായും റവന്യൂമന്ത്രിയുമായും കൂടിയാലോചന നടന്നിരുന്നു. ചില മന്ത്രിമാർ ആവശ്യപ്പെട്ടതനുസരിച്ച് പല വകുപ്പുകളിലും പുതിയ നിയമനം നടത്തിയിട്ടുമുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുകയായിരുന്നതിനാൽ ബുധനാഴ്ച മന്ത്രിസഭ ചേർന്നിരുന്നില്ല. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിലാകട്ടെ നിയമനകാര്യം പരിഗണിച്ചതുമില്ല. മന്ത്രിമാരാരും ഇക്കാര്യം ആരാഞ്ഞുമില്ല. ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയ്ക്ക് ധനകാര്യവിഭാഗത്തിൽ നൽകിയ നിയമനമായിരുന്നു മാറ്റങ്ങളിലൊന്ന്. മാറ്റം ആവശ്യപ്പെട്ട് മീണ നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നു. പകരം സഞ്ജയ് എം.കൗളിന്റെ നിയമനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സർവകലാശാലയുടെയും ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനു നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഖൊബ്രഗഡെയാണ് ആരോഗ്യവിദ്യാഭ്യാസവും കൈകാര്യം ചെയ്തിരുന്നത്. ശിവശങ്കറിന്റെ നിയമനം പരിഗണിച്ചില്ലസ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ സസ്പെൻഷൻ അവസാനിപ്പിച്ച് സർവീസിൽ പ്രവേശിപ്പിക്കണമോ എന്നകാര്യം വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. സസ്‌പെൻഷൻ കാലാവധി 16-ന് അവസാനിക്കുകയാണ്. അഴിമതിക്കേസിലല്ലെങ്കിൽ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ കാലാവധി ഒരുവർഷമാണ്. അതിനുശേഷം നീട്ടാൻ കേന്ദ്രാനുമതി വേണം. ഇല്ലെങ്കിൽ സ്വമേധയാ പിൻവലിക്കപ്പെടും.
from mathrubhumi.latestnews.rssfeed https://ift.tt/3yzREnx
via
IFTTT
No comments:
Post a Comment