മൂവരും ചേര്‍ന്ന് ലൈംഗികബന്ധം;പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു,ആറ്റില്‍ തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 13, 2021

മൂവരും ചേര്‍ന്ന് ലൈംഗികബന്ധം;പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു,ആറ്റില്‍ തള്ളി

കുട്ടനാട്: ആറുമാസം ഗർഭിണിയായ കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേർന്ന് കഴുത്തുഞെരിച്ച് ആറ്റിൽത്തള്ളി. വെള്ളം ഉള്ളിൽച്ചെന്നു മരിച്ച യുവതിയുടെ മൃതദേഹം കഴിഞ്ഞദിവസം പള്ളാത്തുരുത്തി ആറ്റിൽ അജ്ഞാതമൃതദേഹമെന്ന നിലയിൽ കണ്ടെത്തി. പുന്നപ്ര തെക്ക് തോട്ടുങ്കൽവീട്ടിൽ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷും (36) കാമുകി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടിൽ രജനിയും (38) ചേർന്നാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. വഴിവിട്ടബന്ധം, ഒടുവിൽ കൊല സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: കായംകുളത്തെ ഫാമിൽ ജോലിചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോൾ ഭർത്താവും രണ്ടുമക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടുവർഷത്തോളം കോഴിക്കോട്ടും തൃശ്ശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗർഭിണിയായി. അതേസമയംതന്നെ, പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലർത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണു പ്രബീഷുമായി അടുത്തത്. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേർന്ന് അനിതയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തി. കഴുത്തുഞെരിച്ചു; ആറ്റിൽത്തള്ളി ആലത്തൂരിലുള്ള കാർഷികഫാമിലാണ് അനിത അവസാനമായി ജോലിചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് അനിതയെ വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂവരും ചേർന്ന് ശാരീരികബന്ധത്തിലേർപ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേർന്ന് അനിതയുടെ കഴുത്തുഞെരിച്ചു. അബോധാവസ്ഥയിലായതോടെ മരിച്ചെന്നുകരുതി ആറ്റിൽത്തള്ളാൻ തീരുമാനിച്ചു. അനിതയെ കയറ്റിയപ്പോൾ വള്ളം മറിഞ്ഞു. അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളിൽച്ചെന്നാണു മരിച്ചത്. ശനിയാഴ്ചരാത്രി ഏഴുമണിയോടെ പള്ളാത്തുരുത്തി അരയൻതോടുപാലത്തിനു സമീപം ആറ്റിൽ മൃതദേഹം പൊങ്ങി. പോസ്റ്റ്മോർട്ടത്തിലെ സൂചനകളിൽനിന്ന് സംഭവം കൊലപാതകമാണെന്ന രീതിയിൽ നെടുമുടി പോലീസ് അന്വേഷണം തുടങ്ങി. അനിതയുടെ ഫോൺരേഖകൾവഴി പോലീസ് പ്രബീഷിലേക്കെത്തി. മൊബൈൽ ഫോൺ ആലപ്പുഴയിലെ കടയിൽ വിറ്റെന്ന് മനസ്സിലാക്കി. അതിനു തൊട്ടുമുൻപ് മൊബൈൽവഴി ഓൺലൈനായി ഭക്ഷണം വാങ്ങിയിരുന്നു. മേൽവിലാസം മനസ്സിലാക്കി പോലീസ് എത്തുമ്പോൾ രജനിയുമൊത്ത് പ്രബീഷ് നാടുവിടാൻ ശ്രമിക്കുകയായിരുന്നെന്ന് ആലപ്പുഴ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3ehAbbB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages