എ.രാജാ എം.എൽ.എ.യുടെ വിജയം റദ്ദാക്കാൻ എതിർസ്ഥാനാർഥി കോടതിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 27, 2021

എ.രാജാ എം.എൽ.എ.യുടെ വിജയം റദ്ദാക്കാൻ എതിർസ്ഥാനാർഥി കോടതിയിൽ

മൂന്നാർ: ദേവികുളം എം.എൽ.എ. എ.രാജായുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട്, യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ഡി.കുമാർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. പട്ടികജാതി സീറ്റിൽ ദേവികുളം നിയമസഭാ മണ്ഡലത്തിൽനിന്ന് ജയിച്ച എ.രാജാ ക്രൈസ്തവവിഭാഗത്തിൽപ്പെട്ടയാളാണെന്ന് കുമാർ ആരോപിക്കുന്നു. മാട്ടുപ്പട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി.എസ്.ഐ. പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ച ആന്റണി-എസ്തർ ദമ്പതിമാരുടെ മകനാണ് രാജാ. അദ്ദേഹവും ഇതേ പള്ളിയിലാണ് മാമ്മോദീസാ സ്വീകരിച്ചത്. ക്രൈസ്തവവിശ്വാസമനുസരിച്ച് ജീവിച്ച രാജാ ക്രൈസ്തവസഭാംഗമായ യുവതിയെ വിവാഹം കഴിച്ചു. ഇവരുടെ വിവാഹം നടന്നതും ക്രൈസ്തവാചാരപ്രകാരമാണ്. രാജായുടെ അമ്മ മരിച്ചപ്പോൾ ക്രിസ്തുമതാചാരപ്രകാരം സംസ്കരിച്ചു. സഹോദരങ്ങളും ഭാര്യയും മക്കളും ഉൾപ്പെടെയുള്ള ബന്ധുക്കൾ സ്ഥിരമായി പള്ളിയിൽ പോകുന്നവരാണെന്നും കുമാറിന്റെ ഹർജിയിലുണ്ട്. മാമ്മോദീസാ സ്വീകരിച്ച രാജാ ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടയാളാണ്. എന്നാൽ, ഹിന്ദു പറയൻ വിഭാഗത്തിൽപ്പെട്ടയാളാണെന്നുകാട്ടി വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജാ മത്സരിച്ചതെന്നും കുമാർ പറയുന്നു. ഹിന്ദു പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ, വ്യാജരേഖകൾ ഹാജരാക്കി മത്സരിച്ച് ജയിച്ച രാജായുടെ നിയമസഭാംഗത്വം റദ്ദുചെയ്യണമെന്നാണ് ഹർജിയിലുള്ളത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.രാജാ 7848 വോട്ടുകൾക്കാണ് യു.ഡി.എഫ്.സ്ഥാനാർഥി ഡി.കുമാറിനെ പരാജയപ്പെടുത്തി എം.എൽ.എ. ആയത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗമായ രാജാ ദേവികുളം കോടതിയിലെ അഭിഭാഷകനുമാണ്. ആരോപണം വാസ്തവവിരുദ്ധം കോൺഗ്രസ് നേതാവ് ഡി.കുമാർ തനിക്കെതിരേ നൽകിയ പരാതി രാഷ്ട്രീയപ്രേരിതമാണ്. നിയമപരമായി സത്യമായ കാര്യങ്ങൾ മാത്രമേ തിരഞ്ഞെടുപ്പിന് നൽകിയ രേഖകളിലുള്ളൂ. പരാതി നിയമപരമായി നേരിടും. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണ്-എ.രാജാ എം.എൽ.എ. conteny highlights:d kumar approaches highcourt, demands cancellation of election victory of a raja


from mathrubhumi.latestnews.rssfeed https://ift.tt/3yaPISG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages