മന്ത്രിസഭാപുനഃസംഘടന: യുവത്വവും വിദ്യാഭ്യാസവും മാനദണ്ഡങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 7, 2021

മന്ത്രിസഭാപുനഃസംഘടന: യുവത്വവും വിദ്യാഭ്യാസവും മാനദണ്ഡങ്ങൾ

ന്യൂഡൽഹി: യുവത്വവും വിദ്യാഭ്യാസയോഗ്യതയും സമുദായ സമവാക്യങ്ങളുമാണ് മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കാൻ സ്വീകരിച്ച പ്രധാന മാനദണ്ഡങ്ങൾ.നിലവിലുണ്ടായിരുന്ന മന്ത്രിസഭയിൽ ശരാശരി പ്രായം 61 വയസ്സായിരുന്നെങ്കിൽ പുതിയ മന്ത്രിസഭയിൽ 58 വയസ്സ്. പ്രൊഫഷണൽതലങ്ങളിലും മികവുതെളിയിച്ചവർ ഏറെ. 13 അഭിഭാഷകരും ആറ് ഡോക്ടർമാരും ഏഴ് മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥറും അഞ്ച് എൻജിനിയർമാരും പുതിയ മന്ത്രിമാരിലുണ്ട്. ഏഴുപേർ ഗവേഷണ ബിരുദധാരികളാണ്. മൂന്ന് എം.ബി.എ. ബിരുദധാരികളും 68 ബിരുദധാരികളുമുണ്ട്. പുനഃസംഘടന കഴിഞ്ഞ പുതിയ മന്ത്രിസഭയിൽ ആറ്‌ കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 14 മന്ത്രിമാരുടെ പ്രായം 50 വയസ്സിൽ താഴെയാണ്. നാല് മുൻമുഖ്യമന്ത്രിമാർ, 18 മുൻ സംസ്ഥാനമന്ത്രിമാർ, 39 മുൻ എം.എൽ.എ.മാർ എന്നിവരും മന്ത്രിസഭയിൽ ഇടംനേടിയവരിലുണ്ട്. 46 മന്ത്രിമാർക്ക് വിവിധ സർക്കാരുകളിൽ മുൻ പ്രവർത്തനപരിചയമുണ്ട്. മൂന്നോ അതിൽ കൂടുതലോ പ്രാവശ്യം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ 23 പേരുണ്ട്.25 സംസ്ഥാനങ്ങളുടെ പ്രാതിനിധ്യമാണ് പുനഃസംഘടനയ്ക്കുശേഷം മോദിമന്ത്രിസഭയ്ക്കുള്ളത്. അതിൽത്തന്നെ സംസ്ഥാനങ്ങൾക്കുള്ളിലെ വിവിധ മേഖലകൾക്കും പ്രാതിനിധ്യം ഉറപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ പൂർവാഞ്ചൽ, അവധ്, ബ്രജ്, ബുന്ദേൽഖണ്ഡ്, രോഹിലാ ഖണ്ഡ്, പശ്ചിംപ്രദേശ്, ഹരിതപ്രദേശ് തുടങ്ങിയ പ്രാദേശികമേഖലകളെ പ്രതിനിധാനം ചെയ്യാൻ മന്ത്രിമാരുണ്ട്. സമാനമായി മറ്റുസംസ്ഥാനങ്ങളിലും ഈ ഘടനയാണ് പാലിച്ചിരിക്കുന്നത്.രാഷ്ട്രീയ ലക്ഷ്യമിട്ട് സമുദായപ്രാതിനിധ്യവും ഉറപ്പിച്ചിട്ടുണ്ട്. മറ്റുപിന്നാക്ക വിഭാഗങ്ങളിൽ(ഒ.ബി.സി.)നിന്ന് മൂന്ന്‌ കാബിനറ്റ് പദവിക്കാരടക്കം 27 മന്ത്രിമാരുണ്ട്. രണ്ടുകാബിനറ്റ് മന്ത്രിമാരടക്കം പട്ടികജാതിവിഭാഗത്തിൽനിന്ന് 12 പേരും മൂന്ന് കാബിനറ്റ് മന്ത്രിമാരടക്കം പട്ടികവർഗവിഭാഗത്തിൽനിന്ന് എട്ടുപേരും മന്ത്രിസഭയിലുണ്ട്. മൂന്നുകാബിനറ്റ് മന്ത്രിമാരടക്കം ന്യൂനപക്ഷവിഭാഗത്തിന്റെ പ്രാതിനിധ്യവും വർധിച്ചു. മുസ്‍ലിം 1, സിഖ് 1, ക്രിസ്ത്യൻ 1, ബുദ്ധിസ്റ്റുകൾ 2 എന്നിങ്ങനെയാണ് ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം.ബ്രാഹ്മണർ, ക്ഷത്രിയർ, ബനിയ, ഭൂമിഹാർ, കായസ്ത്, ലിംഗായത്, ഖത്രി, കാഡ്വ, ലോവ് പട്ടേൽ, മറാത്ത, റെഡ്ഡി എന്നിങ്ങനെ മറ്റ് സമുദായങ്ങളിൽനിന്ന് 29 മന്ത്രിമാർ.വനിതകൾക്കും മോദി മന്ത്രിസഭയിൽ വർധിച്ച പ്രാതിനിധ്യമുണ്ട്. രണ്ടുകാബിനറ്റ് മന്ത്രിമാരടക്കം 13 വനിതകളുണ്ട്. ഒൻപതുസംസ്ഥാനങ്ങളിൽനിന്നാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3wo0dQR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages