ഗുജറാത്തിലെ റെയില്‍വേ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 15, 2021

ഗുജറാത്തിലെ റെയില്‍വേ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ഗുജറാത്തിലെറെയിൽവേയുടെ പ്രധാന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിങ്ങ് വഴിയായിരിക്കും ഉദ്ഘാടനം. സംസ്ഥാനത്തെ അക്വാട്ടിക്സ് ആൻഡ് റോബോട്ടിക്സ് ഗ്യാലറിയും നേച്ചർ പാർക്കും ചടങ്ങിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ, വൈദ്യുതീകരിച്ച മഹേസാന-വരേധാ പാത, സുരേന്ദ്രനഗർ-പിപാവാവ് സെക്ഷൻ എന്നിവയാണ് പദ്ധതികൾ. ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന്റെ നവീകരണം 71 കോടി രൂപ ചെലവഴിച്ചാണ് നടപ്പിലാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഷനിൽ പ്രത്യേക ടിക്കറ്റ് ബുക്കിങ്ങ് കൗണ്ടർ തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടൽ വരെയുണ്ട്. മഹേസാനാ-വരേധാ പാതയുടെ 55 കിലോമീറ്റർ വൈദ്യുതീകരണത്തിന് 74 കോടി രൂപയും സുരേന്ദ്രനഗർ-പിപാവാവ് സെക്ഷന് 289 കോടി രൂപയുമാണ് ചെലവായത്. പുതിയ രണ്ടു ട്രെയിൻ സർവ്വീസുകളും മോദി ഫ്ളാഗ് ഓഫ് ചെയ്യും.


from mathrubhumi.latestnews.rssfeed https://ift.tt/3hIlTTs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages