സ്‌പ്രിംക്ലർ വിവാദത്തിൽ ഫോൺ ചോർത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 4, 2021

സ്‌പ്രിംക്ലർ വിവാദത്തിൽ ഫോൺ ചോർത്തി

കൊച്ചി: സ്‌പ്രിംക്ലർ വിവാദത്തിനിടെ മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ ഫോൺ ചോർത്തിയെന്ന് പറയുന്ന വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായുള്ള ചാറ്റിലാണ് സ്‌പ്രിംക്ലർ വിവാദത്തെ തുടർന്ന് തന്റെ ഫോൺ ചോർത്തിയതായി ശിവശങ്കർ പറയുന്നത്. അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷത്തെ ചിലനേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്തുന്നതായി നേരത്തേ ആരോപണമുയർന്നിരുന്നു.നയതന്ത്രചാനൽ സ്വർണക്കടത്ത് പിടിക്കപ്പെടുന്നതിനും രണ്ടുമാസം മുമ്പാണ് സ്‌പ്രിംക്ലർ വിവാദത്തെ തുടർന്ന് തന്റെ ഫോൺ ചോർത്തുന്നതായും തന്റെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നതായും ശിവശങ്കർ സ്വപ്നയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്.2020 മേയ് 26-ന് സ്വപ്നയ്ക്ക് അയച്ച സന്ദേശം ഇങ്ങനെ; ‘‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു അത്. എന്നെ അവർ ഏപ്രിൽ ഒന്നു മുതൽ 20 വരെയുള്ള ഫോൺരേഖകളെല്ലാം കാണിച്ചു. എല്ലാ ഫോൺകോളുകളുടെയും വിശദമായ വിവരങ്ങൾ, സമയദൈർഘ്യം, എന്നെ ആരൊക്കെ വിളിച്ചു എന്നും ആരൊക്കെയായി ഞാൻ സംസാരിച്ചു എന്നുമുള്ള വിവരങ്ങൾ’’.മെസേജുകൾക്ക് ശിവശങ്കർ ദിവസങ്ങളോളം മറുപടി തരാതായതോടെ സ്വപ്ന നിർബന്ധിച്ച് ചോദിച്ചതിനെ തുടർന്നാണ് ശിവശങ്കറിന്റെ മറുപടി. സ്വപ്നയുടെ സന്ദേശത്തിലും സ്‌പ്രിംക്ളർ വിവാദം പരാമർശിക്കുന്നുണ്ട്. ‘സ്‌പ്രിംക്ലറിന് ശേഷം താങ്കൾ ആകെ മാറിയിരിക്കുന്നു. എല്ലാ മാറ്റങ്ങളും അതിനുശേഷമാണ്’ എന്ന്‌ സ്വപ്‌ന 2020 മേയ് 24-ന് അയച്ച സന്ദേശത്തിൽ പറയുന്നു. ഇതിനു മറുപടിയായാണ് ഫോൺചോർത്തലിനെപ്പറ്റി ശിവശങ്കർ പറഞ്ഞത്.പക്ഷേ, ആരാണ് ഫോൺ ചോർത്തിയതെന്നോ ഏത് അന്വേഷണസംഘമാണ് ഫോൺരേഖകളുമായി തനിക്ക് മുന്നിൽ വന്നതെന്നോ ശിവശങ്കർ പറയുന്നില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ രംഗത്തെത്തുന്നതിന് മുമ്പുള്ള സംഭവമാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2TsaApv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages