സ്വർണം പറന്നിറങ്ങുന്ന വിമാനത്താവളങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 3, 2021

സ്വർണം പറന്നിറങ്ങുന്ന വിമാനത്താവളങ്ങൾ

കൊച്ചി: സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങൾ വഴി അഞ്ചുവർഷത്തിനുള്ളിൽ കള്ളക്കടത്തായി കൊണ്ടുവന്ന 1296 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതായി രേഖകൾ. നിലവിലെ വിലയനുസരിച്ച് ഏതാണ്ട് 574.12 കോടി രൂപവരും. 2020 ജൂൺവരെയുള്ള കണക്കാണിത്. വിവരാവകാശ നിയമപ്രകാരം കസ്റ്റംസ് നൽകിയ മറുപടിപ്രകാരമാണിത്. ഡൽഹിയിലടക്കം ഒട്ടേറെ അപ്പീലുകൾ നൽകിയിട്ടാണ് ഇത്രയും വിവരങ്ങൾ കൈമാറിയതെന്ന് വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസ് പറഞ്ഞു. സ്വർണത്തിന്റെ അളവുവെച്ച് വിലയിരുത്തുകയാണെങ്കിൽ കള്ളക്കടത്തുകാരുടെ ഇഷ്ടകേന്ദ്രം കോഴിക്കോട് വിമാനത്താവളമാണ്. 591.7 കിലോഗ്രാം ഇവിടെനിന്ന് പിടികൂടി. നെടുമ്പാശ്ശേരിയോടും ഇഷ്ടക്കുറവില്ല. 500 കിലോഗ്രാം പിടിയിലായി. തിരുവനന്തപുരത്ത് 153.16 കിലോഗ്രാം പിടിച്ചു. പുതിയ വിമാനത്താവളമായ കണ്ണൂരിൽ 51.21 കിലോഗ്രാം. വിമാനത്താവളം വഴിയല്ലാതെ കടത്തിയ 230.43 കിലോഗ്രാം സ്വർണവും 2015-നും 2020 ജൂണിനുമിടയിൽ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം കിലോഗ്രാമിൽസാമ്പത്തിക വർഷം കൊച്ചി കോഴിക്കോട് തിരുവനന്തപുരം കണ്ണൂർ 2015-16 100.86 85.36 12.38 -2016-17 29.88 13.25 15.53 - 2017-18 66.14, 79.13 10.31 - 2018-19 151.91 176.52 48.21 3.55 2019-20 110.41 234.99 66.44 47.12 2020-21(2020 ജൂൺ വരെ) 41.58 2.46 0.29 0.544


from mathrubhumi.latestnews.rssfeed https://ift.tt/36aSwCP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages