രാജി അഭ്യൂഹങ്ങള്‍ക്കിടെ 'അച്ചടക്കവും ധാര്‍മ്മികതയും' ഓര്‍മ്മിപ്പിച്ച്‌ യെദ്യൂരപ്പയുടെ ട്വീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 21, 2021

രാജി അഭ്യൂഹങ്ങള്‍ക്കിടെ 'അച്ചടക്കവും ധാര്‍മ്മികതയും' ഓര്‍മ്മിപ്പിച്ച്‌ യെദ്യൂരപ്പയുടെ ട്വീറ്റ്

ബെംഗളൂരു: മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ അച്ചടക്കം പാലിക്കണമെന്നും പ്രതിഷേധത്തിൽ പങ്കാളികളാവരുതെന്നും ആവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ട്വീറ്റ്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പയെ നീക്കിയേക്കുമെന്ന തരത്തിൽ വലിയ രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായി താൻ ബിജെപിയുടെ വിശ്വസ്ത പ്രവർത്തകനാണെന്നാണ് യെദ്യൂരപ്പ ട്വീറ്റ് ചെയ്തത്. . ബിജെപിയുടെ വിശ്വസ്ത പ്രവർത്തകനാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഉയർന്ന നിലവാരം പുലർത്തുന്ന ധാർമ്മികതയോടും പെരുമാറ്റത്തോടും കൂടി പാർട്ടിയെ സേവിക്കുകയെന്നത് വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്. പാർട്ടിയുടെ ധാർമ്മികതയ്ക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നു എല്ലാവരോടും ഞാൻ ആവശ്യപ്പെടുകയാണ്. പാർട്ടിയെ നാണം കെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങളിലോ അച്ചടക്കമില്ലായ്മയിലോ ഭാഗഭാക്കാകരുതെന്ന്ഞാൻ അഭ്യർഥിക്കുകയാണ്", എന്നാണ്യെദ്യൂരപ്പ ട്വീറ്റ് ചെയ്തത്. ട്വീറ്റ് പാർട്ടിക്കുള്ള സന്ദേശമായാണ് രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്. I am privileged to be a loyal worker of BJP. It is my utmost honour to serve the party with highest standards of ethics & behaviour. I urge everyone to act in accordance with party ethics & not indulge in protests/indiscipline that is disrespectful & embarrassing for the party. — B.S. Yediyurappa (@BSYBJP) July 21, 2021 കർണാടകത്തിൽ ബി.ജെ.പി. മന്ത്രിസഭയുടെ രണ്ടാം വാർഷികദിനമായ 26-ന് നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ടി നിയമസഭാകക്ഷിയോഗം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷം ബെംഗളൂരുവിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പ വിളിച്ച യോഗമാണ് റദ്ദാക്കിയത്. കാരണം വ്യക്തമാക്കിയിട്ടില്ല. യെദ്യൂരപ്പ രാജിവെക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയായിരുന്നു യോഗം വിളിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് യോഗം റദ്ദാക്കിയതെന്നാണ് വിവരം. പകരം പാർട്ടി എം.എൽഎ.മാർക്കും എം.എൽ.സി.മാർക്കും 25-ന് യെദ്യൂരപ്പ ഹോട്ടലിൽ അത്താഴവിരുന്ന് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ബുധനാഴ്ച വൈകീട്ടോടെ ഇതിനുള്ള നീക്കവും ഉപേക്ഷിച്ചു. യെദ്യൂരപ്പയെ അനുകൂലിക്കുന്ന എം.എൽ.എ.മാരുടെ പിന്തുണ തെളിയിച്ച് പാർട്ടിനേതൃത്വത്തിനുമുമ്പിൽ ശക്തികാണിക്കാനാണ് നിയമസഭാകക്ഷിയോഗം വിളിച്ചതെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇതൊഴിവാക്കാൻ നേതൃത്വം ഇടപെട്ടതാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറാൻ, ബി.വൈ. രാഘവേന്ദ്ര എം.പി.ക്കും ബി.വൈ. വിജയേന്ദ്രയ്ക്കും മികച്ച സ്ഥാനം നൽകണമെന്ന ഉപാധി യെദ്യൂരപ്പ നേതൃത്വത്തിനുമുമ്പിൽ വെച്ചിട്ടുണ്ട്. ഇത് നേടിയെടുക്കുന്നതിനാണ് അദ്ദേഹം എം.എൽ.എ.മാരുടെയും സാമുദായികനേതാക്കളുടെയും പിന്തുണ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതെന്നാണ് വിവരം. നേതൃമാറ്റം ഉടൻ നടത്താനാണ് ഉന്നതനേതൃത്വത്തിന്റെ നീക്കമെന്നും വിവരമുണ്ട്.ഇതിനിടെ യെദ്യൂരപ്പയെ മാറ്റുന്നതിനെതിരെ ലിംഗായത്ത് സമുദായം രംഗത്തുവരുകയുണ്ടായി. അതേസമയം കർണാടകത്തിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹം മുൻ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ തള്ളി. ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനത്തിൽ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് തികഞ്ഞ മതിപ്പാണുള്ളതെന്നും നേതൃമാറ്റത്തിന്റെ ഒരു സാധ്യതയും താൻ കാണുന്നില്ലെന്നും എം.പി.യും ബി.ജെ.പി.യുടെ മുൻ കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ അദ്ദേഹം പറഞ്ഞു. content highlights:BS Yediyurappas tweet Amid Exit Rumours


from mathrubhumi.latestnews.rssfeed https://ift.tt/3kENsiB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages