കണ്ണാടിയിൽ കാണുംപോലെ രാമായണം; പൂർത്തിയാവാൻ യുദ്ധകാണ്ഡം മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 17, 2021

കണ്ണാടിയിൽ കാണുംപോലെ രാമായണം; പൂർത്തിയാവാൻ യുദ്ധകാണ്ഡം മാത്രം

തൃശ്ശൂർ: കണ്ണാടിയിൽ കാണുംപോലെ തലതിരിച്ച് രാമായണം പകർത്തി എഴുതുകയാണ് ആലപ്പാട് സ്വദേശി ജില്ലു അഭിജിത്ത് എന്ന യുവതി. യുദ്ധകാണ്ഡം ഒഴികെയുള്ളതെല്ലാം മുന്നൂറ്ു പേജുകളിലായി എഴുതിക്കഴിഞ്ഞു. ധനകാര്യ സ്ഥാപനത്തിൽ അസിസ്റ്റൻറ്് മാനേജരായ ജില്ലുവിന്റെ എഴുത്ത് 'തലതിരിഞ്ഞു'തുടങ്ങിയത് എട്ടാം ക്ലാസ് മുതലാണ്. ടി.വി.യുടെ പിക്ചർ ട്യൂബ് കേടായപ്പോൾ വാർത്തകൾ തലതിരിഞ്ഞാണ് കണ്ടത്. അത് പകർത്തിയെഴുതിയായിരുന്നു തുടക്കം. ഈ രീതി 'രഹസ്യ ഭാഷ'യുമായി ഉപയോഗിച്ചു. പാഠഭാഗങ്ങൾ തലതിരിച്ചെഴുതി സ്കൂളിലെ കൂട്ടുകാരെയും അമ്പരപ്പിച്ചു. ബി.ബി.എ.യ്ക്ക് പഠിക്കുമ്പോൾ 'തലതിരിഞ്ഞ' എഴുത്ത് കണ്ട പ്രിൻസിപ്പൽ ശാസിക്കാൻ തുടങ്ങിയെങ്കിലും കാര്യമറിഞ്ഞപ്പോൾ അഭിനന്ദിച്ചതായിരുന്നു പ്രോത്സാഹനം. ഇപ്പോൾ, സാധാരണ എഴുതുന്ന വേഗത്തിൽത്തന്നെ എഴുതാൻ കഴിയുന്നുണ്ട് ജില്ലുവിന്. എ.ടി.എം. ടെക്നീഷ്യനായ അഭിജിത്താണ് ഭർത്താവ്. മകൾ: ദക്ഷ. Content Highlights: Young woman copying the Ramayanam seen in the mirror


from mathrubhumi.latestnews.rssfeed https://ift.tt/3rfVn7l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages