കേരളത്തിന് പുതിയ ദേശീയപാത; പിണറായി-ഗഡ്കരി ചർച്ചയിൽ തിരുവനന്തപുരം-വിഴിഞ്ഞം റിങ്റോഡിനും ധാരണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 14, 2021

കേരളത്തിന് പുതിയ ദേശീയപാത; പിണറായി-ഗഡ്കരി ചർച്ചയിൽ തിരുവനന്തപുരം-വിഴിഞ്ഞം റിങ്റോഡിനും ധാരണ

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളംവഴി മേലെചൊവ്വ-മട്ടന്നൂർ-കൂട്ടുപുഴ-വളവുപാറ-മാക്കൂട്ടം-വിരാജ്‌പേട്ട-മടിക്കേരി-മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. തിരുവനന്തപുരം പാരിപ്പള്ളിമുതൽ വിഴിഞ്ഞംവരെ 80 കിലോമീറ്റർ റിങ്റോഡ് നിർമിക്കാനും സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്താനും ബുധനാഴ്ച ഇരുവരും നടത്തിയ ചർച്ചയിൽ ധാരണയായി. ജോൺ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും പങ്കെടുത്തു.വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തികസാധ്യതകൾകൂടി കണക്കിലെടുത്താവും പുതിയ പദ്ധതി. തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്ക് പ്രയോജനമാവുന്ന പദ്ധതിക്ക് 4500 കോടി രൂപയാണ് മതിപ്പുചെലവ്. നാഷണൽ ഹൈവേ അതോറിറ്റി (എൻ.എച്ച്.എ.ഇ.)ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കാൻ വേണ്ടതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും.വലിയ ബാധ്യതകൾവരുന്ന പദ്ധതികൾ നടപ്പാക്കുമ്പോൾ നിർമാണസാമഗ്രികളുടെ നികുതിയിൽ സംസ്ഥാനം ഇളവുനൽകണമെന്ന നിർദേശം ഗഡ്കരി മുന്നോട്ടുവെച്ചു. ആ വകയിൽ സംസ്ഥാനം ചെലവഴിക്കുന്ന തുകയ്ക്ക് തുല്യമായി പദ്ധതിയിൽ സംസ്ഥാനത്തിന് ഓഹരിപങ്കാളിത്തം കേന്ദ്രം നൽകും. പുതിയ റിങ്റോഡ് വരുമ്പോൾ അതുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് വികസിപ്പിക്കാനാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തിലെ 12 റോഡുകൾ നാഷണൽ ഹൈവേകളായി പ്രഖ്യാപിക്കുമെന്ന്്് എൻ.എച്ച്.എ.ഇ. നേരത്തേ പറഞ്ഞിരുന്നു. പുതിയ അലൈൻ‌മെന്റ് റിപ്പോർട്ട് സമർപ്പിച്ചശേഷം ഉദ്യോഗസ്ഥതലത്തിൽ പല ഘട്ടങ്ങളായി ചർച്ചകൾ നടന്നു. അതിന്‌ തുടർച്ചയായാണ് 12 പദ്ധതികളിൽ ഒന്ന് ദേശീയപാതയായും മറ്റുള്ളവ ‘ഭാരത്‌മാല’യുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്താനും ധാരണയായത്.ഭാരത് മാലയുടെ രണ്ടാംഘട്ടത്തിലെ റോഡുകൾ 1. ആലപ്പുഴ (എൻ.എച്ച്.47) മുതൽ ചങ്ങനാശ്ശേരി-വാഴൂർ-പതിനാലാം മൈൽ (എൻ.എച്ച്.220) വരെ 50 കി.മീ.2. കായകുളം (എൻ.എച്ച്.47) മുതൽ തിരുവല്ല ജങ്‌ഷൻ (എൻ.എച്ച്.183) 23 കി.മീ.3. വിജയപുരത്തിനടുത്തുള്ള ജങ്‌ഷൻ (എൻ.എച്ച്.183) മുതൽ ഊന്നുക്കലിനടുത്തുള്ള ജങ്‌ഷൻവരെ (എൻ.എച്ച്.85) 45 കി.മീ.4. കൽപ്പറ്റയ്ക്കടുത്തുള്ള ജങ്‌ഷൻ (എൻ.എച്ച്.766) മുതൽ മാനന്തവാടി വരെ 50 കി.മീ.5. എൻ.എച്ച്. 183-എ. യുടെ ദീർഘിപ്പിക്കൽ ടൈറ്റാനിയം, ചവറ വരെ (എൻ.എച്ച്.66) 17 കി.മീ.6. എൻ.എച്ച്. 183-എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻ.എച്ച്. ളാഹയ്ക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കി.മീ.7. തിരുവനന്തപുരം-തെൻമലയെ ബന്ധിപ്പിക്കുന്ന 72 കി.മീ.,8. ഹോസ്ദുർഗ്-പാണത്തൂർ-ഭാഗമണ്ഡലം-മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ.,9. ചെർക്കള-കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ.10. വടക്കാഞ്ചേരി-പൊള്ളാച്ചി റോഡ്.11. തിരുവനന്തപുരം ഇന്റർനാഷണൽ സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം-കരമന-കളിയിക്കാവിള റോഡ്.


from mathrubhumi.latestnews.rssfeed https://ift.tt/2UcBPV5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages