കല്യാണപ്പെണ്ണും ചെക്കനും മദ്യവില്പന കേന്ദ്രത്തിനു മുമ്പിൽ, അമ്പരന്ന് കാഴ്ചക്കാർ;നടന്നത് പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 6, 2021

കല്യാണപ്പെണ്ണും ചെക്കനും മദ്യവില്പന കേന്ദ്രത്തിനു മുമ്പിൽ, അമ്പരന്ന് കാഴ്ചക്കാർ;നടന്നത് പ്രതിഷേധം

തിരൂർ: കല്യാണപ്പെണ്ണും ചെക്കനും കല്യാണവേഷത്തിൽ ബീവറേജ് ഔട്ട് ലെറ്റിന് മുന്നിലെത്തിയപ്പോൾ കണ്ടുനിന്നവർ അമ്പരന്നു. വീണ്ടും അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ തിരൂർ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്ലെറ്റിനു മുമ്പിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധമാണിത്. ഈ പ്രതിഷേധവേദിയിലാണ് സംഘടനാപ്രവർത്തകരായ പൊന്നാനി സ്വദേശികളായ ഇസ്ഹാഖ് വരനായും ഫവാസ് വധുവായും വേഷമിട്ടെത്തിയത്. ബീവറേജിൽ ആയിരങ്ങൾക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേർക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തിൽ പ്രതിഷേധിച്ചാണ് സമരവേദി ബീവറേജ് ഔട്ട്ലെറ്റിന് മുമ്പിലാക്കിയത്. ഇസ്ഹാഖും ഫവാസും വധൂവരന്മാരുടെ വേഷമിട്ട് തിരൂരിലെ ബീവറേജ് ഔട്ട്ലെറ്റിനു മുമ്പിൽ സമരപ്പന്തലിലെത്തിയപ്പോൾ കാറ്ററിങ് മേഖലയെ സംരക്ഷിക്കുക, കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് മാനദണ്ഡം പാലിച്ച് വിവാഹങ്ങൾക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പ്രതീകാത്മക വിവാഹസത്കാര ചടങ്ങിലും അദ്ദേഹം പങ്കെടുത്തു കുറുക്കോളി മൊയ്തീൻ എം.എൽ.എ. പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാസെക്രട്ടറി സലീം ബ്രദേഴ്സ് അധ്യക്ഷതവഹിച്ചു. കെ.എച്ച്.ജി.ഒ.എ. ജില്ലാസെക്രട്ടറി ആർ. ഇബ്രാഹിംകുട്ടി, മുഹമ്മദ്, ഷമീർ, നാസർ ബിസ്മി, മജീദ് എന്നിവർ പ്രസംഗിച്ചു. Content highlight: catering workers protest


from mathrubhumi.latestnews.rssfeed https://ift.tt/3hGIheR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages