'ഇത് ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ച'; ഗവര്‍ണര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വി മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 13, 2021

'ഇത് ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ച'; ഗവര്‍ണര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങൾ അർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ ഭരണചരിത്രത്തിലെ അപൂർവ കാഴ്ചയാണിതെന്നും ഗാന്ധിയൻ മാർഗത്തിലൂള്ള ഈ പ്രതിഷേധത്തിലൂടെ ഗവർണർ നൽകുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച വി മുരളീധരൻ കേരളത്തിലെ നിയമവാഴ്ച സമ്പൂർണ്ണമായി തകർന്നിരിക്കുന്നുവെന്നും ലഹരി കടത്ത്, സ്വർണ്ണക്കടത്ത് മാഫിയകളുടെ ഇഷ്ടലക്ഷ്യമാണിന്ന് കേരളമെന്നും അഭിപ്രായപ്പെട്ടു. ആഭ്യന്തര വകുപ്പ് ഇത്ര ദയനീയമായി പരാജയപ്പെട്ട കാലഘട്ടം സമീപകാലത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കേരളത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ബഹു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻജിയ്ക്ക് അഭിവാദ്യങ്ങൾ.... ഒരു പക്ഷേ ഇന്ത്യൻ ഭരണചരിത്രത്തിലെ അപൂർവ കാഴ്ചയാണ് കേരള ഗവർണറുടെ ഉപവാസം... രാജ്ഭവന്റെ ചട്ടക്കൂടുകളിലൊതുങ്ങാത്ത ആർജ്ജവമുള്ള പൊതുപ്രവർത്തകനാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാൻ... നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച ശബ്ദം.... ഗാന്ധിയൻ മാർഗത്തിലൂള്ള തന്റെ പ്രതിഷേധത്തിലൂടെ ബഹു.ഗവർണർ നൽകുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെ...... സംസ്ഥാനത്തിന്റെ ഭരണതലവൻ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സർക്കാരാണ്... വനിതാമതിൽ കെട്ടിയവരുടെ നാട്ടിൽ ചെറുപ്രായത്തിൽ പെൺകുട്ടികൾ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്... സർക്കാർ ഉദ്യോഗസ്ഥർ പോലും സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്ന നാടായി കേരളം... ആറു വയസ്സുകാരിയെ മൂന്നു വർഷമായി ക്രൂരമായി പീഡിപ്പിച്ച് കൊന്നയാൾ ഭരണകക്ഷിയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതാവും... എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടർക്ക്..... നിയമവാഴ്ച സമ്പൂർണ്ണമായി തകർന്നിരിക്കുന്നു കേരളത്തിൽ... ലഹരി കടത്ത്, സ്വർണ്ണക്കടത്ത് മാഫിയയുടെ ഇഷ്ടലക്ഷ്യമാണിന്ന് നമ്മുടെ സംസ്ഥാനം... തോക്കു ചൂണ്ടി ആളെത്തട്ടിക്കൊണ്ടു പോകലും കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടലും എല്ലാമായി അധോലോകത്തിന്റെ തേർവാഴ്ചയും... ആഭ്യന്തര വകുപ്പ് ഇത്ര ദയനീയമായി പരാജയപ്പെട്ട കാലഘട്ടം സമീപകാലത്തുണ്ടായിട്ടില്ല.... പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് അപ്പോഴും കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്.... ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്തവർ അധികാര കസേരയിൽ തുടരുന്നത് നാടിന്റെ ഗതികേടാണ്. Content Highlight: V Muraleedharan facebook post


from mathrubhumi.latestnews.rssfeed https://ift.tt/3wxX2Gk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages