കോവിഡ് പ്രതിരോധം: നല്ല കാര്യങ്ങളുടെയെല്ലാം 'ക്രെഡിറ്റ്' സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നു -ആരോഗ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 20, 2021

കോവിഡ് പ്രതിരോധം: നല്ല കാര്യങ്ങളുടെയെല്ലാം 'ക്രെഡിറ്റ്' സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നു -ആരോഗ്യമന്ത്രി

ന്യൂഡൽഹി: കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിന് വീഴ്ചപറ്റിയെന്ന വിമർശത്തിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രംഗത്ത്. കോവിഡിൽ രാഷ്ട്രീയംകാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും വിജയമുണ്ടായാൽ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും നേട്ടം അവകാശപ്പെടുകയും, എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ അത് പ്രധാനമന്ത്രിയുടെ പരാജയമായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നല്ലത് സംഭവിക്കുമ്പോഴെല്ലാം, സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും ക്രെഡിറ്റ് ഏറ്റെടുക്കുന്നു, പക്ഷേ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് പ്രധാനമന്ത്രി മോദിയുടെ പരാജയം എന്ന് പറയുന്നു. പക്ഷെ ഇതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. പ്രധാനമന്ത്രി മോദിയും ഞാനും എല്ലായ്പ്പോഴും സംസ്ഥാനങ്ങളെയും മുഖ്യമന്ത്രിമാരെയും അവരുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും പ്രശംസിച്ചിട്ടെയുള്ളു. ഈ മഹാമാരിക്കിടയിൽ രാഷ്ട്രീയം കളിക്കരുത് - മാണ്ഡവ്യ പറഞ്ഞു. ഈ പ്രതിസന്ധി രാഷ്ട്രീയം പറയുന്നതിനുള്ള അവസരമാക്കി മാറ്റരുതെന്ന് സർക്കാർ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ 130 കോടി ജനങ്ങൾ ഒരു പടി മുന്നോട്ട് വയ്ക്കുമ്പോൾ രാജ്യത്തിനും 130 കോടി ചുവടുകളിലൂടെ മുന്നേറാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിട്ടുണ്ട്. കോവിഡ് പോരാളികളെ പ്രോത്സാഹിപ്പിക്കാനാണ് പ്രധാനമന്ത്രി പാത്രം കൊണ്ടാൻ ആഹ്വാനം ചെയ്തത്. റോഡിൽ നിൽക്കുന്ന പോലീസുകാർക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തത്. ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർഥമാണ് അത് ചെയ്തത്. മൂന്നാം തരംഗം രാജ്യത്ത് നാശം വിതയ്ക്കാതിരിക്കാൻ എല്ലാവരും കൂട്ടായ തീരുമാനമെടുക്കണം. ഒന്നിച്ച് പ്രവർത്തിക്കേണ്ടതും നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ വരുമ്പോൾ സംസ്ഥാനങ്ങൾ പരാജയപ്പെട്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. രാഷ്ട്രീയം പറയാൻ താത്പര്യമില്ല, പക്ഷേ പല സംസ്ഥാനങ്ങളിലും 10-15 ലക്ഷം ഡോസ് വാക്സിനുകൾ ഉണ്ട്. അതിന്റെ രേഖയുണ്ട്. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന് പറയുന്നത് ഉചിതമല്ലന്നുംഅദ്ദേഹം പറഞ്ഞു. Content Highlights:States, CMs take credit for achievements, PM Modi blamed for failures


from mathrubhumi.latestnews.rssfeed https://ift.tt/3rrhOqi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages