ബ്രസീലിയ: തകർപ്പൻ ഫോമിൽ കളിക്കുന്ന മെസ്സി, ഇതുവരെ കാണാത്ത ഒത്തിണക്കം. കോപ്പ അമേരിക്ക ഫുട്ബോളിൽ സെമിഫൈനൽ പോരാട്ടത്തിന് അർജന്റീന ഇറങ്ങുമ്പോൾ ആരാധകർ പ്രതീക്ഷയിലാണ്. ബുധനാഴ്ച രാവിലെ 6.30-ന് നടക്കുന്ന പോരാട്ടത്തിൽ കരുത്തരായ കൊളംബിയയാണ് എതിരാളി. ക്വാർട്ടറിൽ ഇക്വഡോറിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തുവിടുമ്പോൾ നായകൻ മെസ്സി കളത്തിൽ നിറഞ്ഞാടിയിരുന്നു. ഒരു ഫ്രീകിക്ക് ഗോളും രണ്ട് അസിസ്റ്റും താരത്തിൽനിന്നുണ്ടായി. ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ടുവരുന്നത് ടീമിന് ആത്മവിശ്വാസം പകരുന്നു. മെസ്സിക്ക് ടീമിനൊപ്പം ചേർന്ന് കളിക്കാനും കഴിയുന്നു. മുന്നേറ്റത്തിൽ മെസ്സിക്കൊപ്പം ലൗട്ടാറോ മാർട്ടിനെസും അലക്സാൻഡ്രോ ഗോമസും ഇറങ്ങും. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും ലിയനാഡ്രോ പാരഡെസും ജിയോവാനി ലോസെൽസോയും മികച്ച ഫോമിലാണ്. പ്രതിരോധവും ഇക്കുറി സ്ഥിരതയോടെ കളിക്കുന്നു. ടൂർണമെന്റിൽ നാലു ഗോളുമായി മെസ്സി ടോപ് സ്കോറർ പട്ടികയിൽ മുന്നിലാണ്. നാല് അസിസ്റ്റുകളും താരത്തിനുണ്ട്. അട്ടിമറി മോഹിച്ചാണ് കൊളംബിയ ഇറങ്ങുന്നത്. സ്ഥിരതയോടെ കളിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെങ്കിലും വമ്പന്മാരുമായി കോർക്കുമ്പോൾ ടീം കൈമെയ് മറന്ന് പോരാടുന്നു. ക്വാർട്ടറിൽ യുറഗ്വായെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ടീമിന്റെ വരവ്. മുന്നേറ്റത്തിൽ ഫാൽക്കാവോയെയും മധ്യനിരയിൽ ഹാമിഷ് റോഡ്രിഗസിനെയും പോലുള്ള താരങ്ങളുടെ കുറവുണ്ടെങ്കിലും അട്ടിമറിക്കുള്ള ശേഷി ടീമിനുണ്ട്. മുന്നേറ്റത്തിൽ ദുവാൻ സപാറ്റയും വിങ്ങർ യുവാൻ ക്വഡ്രാഡോയുമൊക്കെ ടീമിന് കരുത്താണ്. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Copa America 2021 Argentina vs Colombia Semifinal Live Updates
from mathrubhumi.latestnews.rssfeed https://ift.tt/3yrzWSV
via
IFTTT
No comments:
Post a Comment