മാരക്കാനയില്‍ സ്വപ്ന ഫൈനല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 10, 2021

മാരക്കാനയില്‍ സ്വപ്ന ഫൈനല്‍

മാരക്കാന: ഫുട്ബോൾ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം. തെക്കേ അമേരിക്കൻ ചാമ്പ്യനെ തീരുമാനിക്കാനുള്ള കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബ്രസീലും മുൻ ചാമ്പ്യൻമാരായ അർജന്റീനയും പൊരുതാനിറങ്ങും. ഞായറാഴ്ച പുലർച്ചെ 5.30-നാണ് കിരീടപോരാട്ടം. ഇതിഹാസങ്ങൾ ഏറെ പറയാനുള്ള മരക്കാന സ്റ്റേഡിയത്തിൽ ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ആവേശകരമായ പോരാട്ടം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സ്വന്തം മണ്ണിൽ ഒരിക്കൽകൂടി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. 2019-ൽ സ്വന്തം ഗ്രൗണ്ടിൽ പെറുവിനെ തോൽപ്പിച്ചാണ് ബ്രസീൽ കിരീടം തിരിച്ചുപിടിച്ചത്. മറുവശത്ത് 1993-നുശേഷം കിരീടമെന്ന മോഹവുമായാണ് അർജന്റീന ഇറങ്ങുന്നത്. 15-ാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. കപ്പുയർത്തിയാൽ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടം നേടിയെന്ന ഉറുഗ്വായുടെ റെക്കോഡിനൊപ്പമെത്താൻ ടീമിനാകും. ബ്രസീലിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് കിരീടം നേടിയാൽ ടീമിന് ഇരട്ടിമധുരമാകും. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Copa America 2021 Final Argentina vs Brazil Live Updates


from mathrubhumi.latestnews.rssfeed https://ift.tt/3yL7AU4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages