ടോക്യോ: പുരുഷ വിഭാഗം വ്യക്തിഗത അമ്പെയ്ത്ത് എലിമിനേഷൻ മത്സരത്തിൽ യുക്രൈനിന്റെ ഒലെക്സി ഹൺബിന്നിനെ കീഴടക്കി ഇന്ത്യയുടെ തരുൺദീപ് റായ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. 6-4 എന്ന സ്കോറിനാണ് തരുൺദീപിന്റെ വിജയം. ആദ്യ മൂന്നു സെറ്റുകളിൽ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന തരുൺദീപ് അവസാന രണ്ട് സെറ്റുകളിൽ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോർ: 25-25, 27-28, 27-27,26-24, 28-25. പ്രീ ക്വാർട്ടറിൽ ഇസ്രായേലിന്റെ ഇറ്റായി ഷാനിയാണ് തരുൺദീപിന്റെ എതിരാളി. വ്യക്തിഗത എലിമിനേഷൻ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രവീൺ യാദവും ദീപിക കുമാരിയും ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്. Content Highlights: Indian archer Tarundeep Rai enters into prequarters, tokyo 2020
from mathrubhumi.latestnews.rssfeed https://ift.tt/3f0H95q
via
IFTTT
No comments:
Post a Comment