വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തുന്ന പ്രായം കൂടിയ താരമായി റോജര്‍ ഫെഡറര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 5, 2021

വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തുന്ന പ്രായം കൂടിയ താരമായി റോജര്‍ ഫെഡറര്‍

ലണ്ടൻ: ഇറ്റാലിയൻ താരം ലൊറെൻസോ സൊനെഗോയെ തകർത്ത് ഇതിഹാസ താരം റോജർ ഫെഡറർ വിംബിൾഡണിന്റെ ക്വാർട്ടറിൽ കടന്നു. എട്ടു തവണ ജേതാവായ ഫെഡറർ ഇത് 18-ാം തവണയാണ് ടൂർണമെന്റിന്റെ ക്വാർട്ടറിൽ കടക്കുന്നത്. സ്കോർ: 7-5, 6-4, 6-2. രണ്ടു മണിക്കൂറും 11 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു താരത്തിന്റെ ജയം. അടുത്ത മാസം 40 വയസ് പൂർത്തിയാകാനിരിക്കുന്ന ഫെഡറർ 1977-നു ശേഷം ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും സ്വന്തമാക്കി. മാത്രമല്ല ഓപ്പൺ യുഗത്തിൽ വിംബിൾഡണിന്റെ ക്വാർട്ടറിലെത്തുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ഇതോടെ ഫെഡറർക്ക് സ്വന്തമായി. ആദ്യ സെറ്റിൽ മികച്ച പോരാട്ടം കാഴ്ചവെച്ച സൊനെഗോയ്ക്കെതിരേ രണ്ട്, മൂന്ന് സെറ്റുകളിൽ പൂർണ ആധിപത്യം നേടിയായിരുന്നു ഫെഡററുടെ വിജയം. Content Highlights: Wimbledon 2021 Roger Federer becomes oldest man to reach quarters


from mathrubhumi.latestnews.rssfeed https://ift.tt/3jMu7M4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages