യു.എ.ഇ. യിൽനിന്ന് നാട്ടിലേക്ക് വരാൻ ആർ.ടി.പി.സി.ആർ. ഫലം നിർബന്ധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 21, 2021

യു.എ.ഇ. യിൽനിന്ന് നാട്ടിലേക്ക് വരാൻ ആർ.ടി.പി.സി.ആർ. ഫലം നിർബന്ധം

അബുദാബി: വാക്സിനെടുത്തവർക്കും യു.എ.ഇ. യിൽനിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാണെന്ന് എയർഇന്ത്യ അറിയിച്ചു. വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവർക്ക് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വിമാനമിറങ്ങുമ്പോൾ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമല്ലെന്നതരത്തിൽ എയർഇന്ത്യയുടെ അറിയിപ്പ് പ്രചരിച്ചിരുന്നു. അതിന് വിശദീകരണമായി എയർഇന്ത്യ, എയർഇന്ത്യ എക്സ്‌പ്രസ് റീജണൽ മാനേജർ പി.പി.സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇന്ത്യയിൽ ആഭ്യന്തര യാത്ര നടത്തുന്ന വാക്സിനെടുത്തവർക്ക് ആർ.ടി.പി.സി.ആർ. ഫലത്തിന്റെ ആവശ്യമില്ല. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം എയർസുവിധ പോർട്ടലിൽ സമർപ്പിക്കണമെന്ന വ്യവസ്ഥയുണ്ട്. റിപ്പോർട്ടിന്റെ പ്രിന്റുചെയ്ത പകർപ്പ് യാത്രയിൽ കൈവശം കരുതുകയും വേണം. ബന്ധുക്കളുടെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് അടിയന്തരമായി യാത്രചെയ്യുന്നവർക്ക് ആർ.ടി.പി.സി.ആർ. ഫലം സമർപ്പിക്കുന്നത് ഒഴിവാക്കിനൽകണമെന്ന് അപേക്ഷിക്കാൻ എയർസുവിധയിൽ സൗകര്യമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3zlKyDj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages