കെ.എസ്.ആർ.ടി.സി. പെൻഷൻ തുടർച്ചയായ രണ്ടാംമാസവും മുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 1, 2021

കെ.എസ്.ആർ.ടി.സി. പെൻഷൻ തുടർച്ചയായ രണ്ടാംമാസവും മുടങ്ങി

തിരുവനന്തപുരം: തുടർച്ചയായ രണ്ടാംമാസവും കെ.എസ്.ആർ.ടി.സി.യിൽ പെൻഷൻ വിതരണം മുടങ്ങി. ജൂൺ, ജൂലായ് മാസങ്ങളിലെ പെൻഷനാണ് മുടങ്ങിയത്. 40,700 കെ.എസ്.ആർ.ടി.സി. പെൻഷൻകാരാണ്‌ ദുരിതത്തിലായത്‌. മൂന്നരവർഷത്തിനുശേഷം ആദ്യമായാണ് പെൻഷൻ മുടങ്ങുന്നത്. സഹകരണബാങ്കുകളുടെ കൂട്ടായ്മയുമായി രണ്ടാം പിണറായി സർക്കാർ ധാരണാപത്രം ഒപ്പിടാത്തതാണ് മുടങ്ങാൻ പ്രധാനകാരണം. പെൻഷന് 10 ശതമാനം പലിശയാണ് സർക്കാർ സഹകരണബാങ്കിന് നൽകിയിരുന്നത്. പലിശ 8.8 ശതമാനമായി കുറയ്ക്കണമെന്ന് ധനകാര്യവകുപ്പ് നിർദേശിച്ചു. ഈ സാങ്കേതികപ്രശ്നത്തിൽ കുടുങ്ങിയാണ് പെൻഷൻവിതരണം മുടങ്ങിക്കിടക്കുന്നതെന്നാണ് വിവരം. 63 കോടി രൂപയാണ് ഒരുമാസം പെൻഷൻ നൽകുന്നതിനായി സർക്കാർ ചെലവ്. ഈ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പെൻഷൻ ഫയൽ സഹകരണവകുപ്പിലാണെന്നും അവിടെനിന്നു മുഖ്യമന്ത്രിയുടെ പക്കൽ എത്തി ഉടൻതന്നെ തുക വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു. ഉടൻതന്നെ പെൻഷൻ വിതരണം ചെയ്യണമെന്ന് എം.ഡി.യോട് ആവശ്യപ്പെട്ടതായി കെ.എസ്.ആർ.ടി.സി. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.ധാരണാപത്രം ഒപ്പിടുംജൂൺ മാസത്തിലെ കെ.എസ്.ആർ.ടി.സി. പെൻഷൻ സംബന്ധിച്ച ഫയൽ വ്യാഴാഴ്ചയോടെ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. പെട്ടെന്നുതന്നെ ഉത്തരവിറങ്ങും. ജൂലായ് മാസത്തിലെ പെൻഷൻ സംബന്ധിച്ച് ധനകാര്യം, ഗതാഗതം, സഹകരണം വകുപ്പിലെ സെക്രട്ടറിമാരോട് ചർച്ചകൾ നടത്താൻ നിർദേശിച്ചുകഴിഞ്ഞു. അഞ്ചാംതീയതിക്കുള്ളിൽ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. കൂടാതെ, പെൻഷൻ നൽകുന്നയിനത്തിൽ സഹകരണ ബാങ്കിന് നൽകുന്ന പലിശ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തും. അതിനുശേഷം അടുത്തവർഷം മാർച്ച് വരെയുള്ള ധാരണാപത്രം ഒപ്പിടും.-ആന്റണി രാജു, ഗതാഗത മന്ത്രി


from mathrubhumi.latestnews.rssfeed https://ift.tt/3xbC6pJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages