സെൽവമാരിയെ ഗവർണർ വിളിച്ചു; രാജ്ഭവനിലേക്ക് ക്ഷണിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 26, 2021

സെൽവമാരിയെ ഗവർണർ വിളിച്ചു; രാജ്ഭവനിലേക്ക് ക്ഷണിച്ചു

കുമളി: അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്ത് ഹൈസ്‌കൂൾ അധ്യാപികയായ കുമളി ചോറ്റുപാറ സ്വദേശിനി സെൽവമാരിയെ ഗവർണർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മാതൃഭൂമി ദിനപത്രത്തിൽ ‘സെൽവമാരി, മാരിവില്ലുപോലൊരു ജീവിതം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിളിച്ച അദ്ദേഹം, കഷ്ടപ്പാടുകൾക്കിടയിൽ നേടിയ വിജയത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നതായും ഈ നേട്ടം തലമുറകൾക്ക് പ്രചോദനമാകുമെന്നും പറഞ്ഞു. രാജ്ഭവനിലേക്കുള്ള ക്ഷണംകൂടി നൽകിയാണ് ഗവർണർ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. ഗവർണറുടെ ഫോൺ വിളി അപ്രതീക്ഷിതമായിരുന്നതിനാൽ കാര്യമായി ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലെന്നും അടുത്തദിവസംതന്നെ അദ്ദേഹത്തെ നേരിട്ടുകാണുമെന്നും സെൽവമാരി പറഞ്ഞു. വാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് സെൽവമാരി നന്ദിയും പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3zBhxnm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages